എന്താണ് ഈ വെജ് വാഷ്‌ ? എതിര്‍ക്കപ്പെടേണ്ട ഒന്നാണോ അത് ? - ചില വസ്തുതകള്‍ !

പച്ചക്കറികൾ വിഷമുക്തമാക്കാൻ വെജ് വാഷ്

kerala agricultural university, vegetable, pesticide,	producer, സര്‍വകലാശാല, കീടനാശിനി, കേരളം
സജിത്ത്| Last Modified ശനി, 10 ജൂണ്‍ 2017 (14:39 IST)
വിഷലിപ്തമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങളെക്കുറിച്ചെല്ലാം ഇന്നത്തെ കേരള ജനത ബോധവാന്മാരാണ്. പ്രത്യേകിച്ചും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന പഴം, പച്ചക്കറികളെക്കുറിച്ച് നിരന്തരം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നു. സാധാരണയായി രണ്ടു തരത്തിലാണ് പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം കീടനാശിനികളില്‍ നിന്നുള്ള വിഷമെത്തുന്നത്. കൃഷി ചെയ്യുന്ന സമയം മണ്ണില്‍ ചേര്‍ക്കുന്നതാണ് ഒന്ന്. എന്നാല്‍ രണ്ടാമത്തേതാകട്ടെ പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാൻ തളിക്കുന്നതുമാണ്.

കേരളത്തിലെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം കീടനാശിനികളുടെ അംശം വലിയ തോതില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ ഗവേഷണങ്ങളുടെ ഫലമായി വെജ് വാഷ്‌ വികസിപ്പിച്ചത്. അഞ്ചു വര്‍ഷത്തോളമുള്ള ഗവേഷണങ്ങളുടെ ഫലമായായാണ് തികച്ചും പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്നും സര്‍വ്വകലാശാലയിലെ പിഎച്ച്ഡി, എംഎസ്‌സി വിഭാഗങ്ങള്‍ വെജ് വാഷിന്റെ സൂത്രവാക്യം കണ്ടെത്തിയത്.

ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു തുള്ളി വെജ് വാഷ് ചേര്‍ക്കുക. അതിലേക്ക് കീടനാശിനികള്‍ ഉപയോഗിച്ചിട്ടുള്ള പഴം, പച്ചക്കറികള്‍ എന്നിവയിട്ട് പത്ത് മിനിറ്റ് മുക്കി വയ്ക്കുക. അതിനു ശേഷം അവയെല്ലാം പുറത്തെടുത്ത് രണ്ടു തവണ ശുദ്ധമായ ജലത്തില്‍ കഴുകി വൃത്തിയാക്കി ഉപയോഗിക്കാവുന്നതാണ്. സേഫ് ടു ഈറ്റ് - വെജ് വാഷ് എന്ന പേരിൽ സർവകലാശാലയുടെ പേറ്റന്റോടെയാണ് ബയോ വെജ് വാഷ് വിപണിയിലിറക്കുന്നത്. 500 എം.എൽ, ഒരു ലിറ്റർ, അഞ്ച്
ലിറ്റ‌ർ എന്നീ അളവുകളിലുളള ബോട്ടിലുകളിൽ ഇത് ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :