വീണ്ടും മഞ്ജു വാര്യരുടെ ‘സല്ലാപം‘

തിരുവനന്തപുരം, ശനി, 5 ഒക്‌ടോബര്‍ 2013 (08:27 IST)

PRO
ജീവിതാനുഭവങ്ങളുടെ സല്ലാപവുമായി മഞ്ജു വാര്യരും സാഹിത്യ ലോകത്തേക്ക്. മഞ്ജു വാര്യരുടെ ആദ്യ പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി, സംവിധായകന്‍ സിബി മലയിലിനു നല്‍കിയാണ് ഡിസി ബുക്‌സ് പുറത്തിറക്കിയ പുസ്തകം പ്രകാശനം ചെയ്തത്.

‘എന്നെങ്കിലും എന്റേതായ കുറേ അക്ഷരങ്ങള്‍, എന്റേതായി ഒരു പുസ്തകം സങ്കല്‍പ്പത്തില്‍ പോലും ഉണ്ടായിരുന്നില്ല‘ എന്ന ആമുഖത്തോടെയാണ് സല്ലാപത്തിന്റെ തുടക്കം.

മലയാളികള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് നെയ്പായസത്തിന്റെ സുഗന്ധമുള്ള കുട്ടിക്കാല ഓര്‍മ്മകളിലൂടെയും നൃത്തം,പാട്ട്, സിനിമ അങ്ങനെ മഞ്ജുവിന്റെ ജീവിതാനുഭവങ്ങള്‍ അക്ഷരത്തില്‍ ഒരുക്കുകയാണ് മഞ്ജു. മലയാള മനോരമയില്‍ മഞ്ജു എഴുതിയ 25 ലേഖനങ്ങളുടെ സമാഹാരമാണ് സല്ലാപം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സാഹിത്യം

അസ്പര്‍ശ്യന്‍

കണ്ണേ... വരികെന്‍ കരം പിടിക്ക നമുക്കീ നാടുതാണ്ടാം ആയിരം സൂര്യതപമൊക്കുമീ പ്രണയതപം കണ്ണിന്‍ ...

നടി നവ്യാനായരുടെ ജീവിതകുറിപ്പുകളുടെ പുസ്തകരൂപത്തില്‍ ‍- നവ്യരസങ്ങള്‍

വെള്ളിത്തിരയിലെ കഥാപാത്രങ്ങളിലൂടെ കേരളീയര്‍ക്കു പ്രിയങ്കരിയായ നടി നവ്യാനായരുടെ ...

അല്‍പം കൃഷിസ്ഥലം പാട്ടത്തിനുകിട്ടിയ ഒരു ചെറിയ കൃഷിക്കാരന്‍ മാത്രമാണ്‌ ഞാന്‍: എം ടി

എഴുത്തുകാരന്‍ പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു. പല പ്രതിസന്ധികളും ഉണ്ടെങ്കിലും, ...

എഴുത്തിന്‍റെ കുലപതിക്ക് 80

മലയാള സാഹിത്യ രംഗത്തെ സൂര്യതേജസിന്, എം ടിക്ക് എണ്‍പതാം പിറന്നാള്‍. മലയാളികളുടെ ...

Widgets Magazine