‘തല’യുടെ അടുത്ത ചിത്രവും ശിവ തന്നെ, വരുന്നത് വീരം 2!

Thala, Ajith, Siva, Veeram, Vivegam, Mersal, തല, അജിത്, ശിവ, വീരം, വിവേകം, മെര്‍സല്‍
BIJU| Last Modified ശനി, 28 ഒക്‌ടോബര്‍ 2017 (16:52 IST)
അജിത് നായകനാകുന്ന അടുത്ത ചിത്രവും സംവിധാനം ചെയ്യുന്നത് തന്നെ. അക്കാര്യത്തില്‍ സ്ഥിരീകരണമായി. ഇത് നാലാം തവണയാണ് അജിത്തും ശിവയും ഒന്നിക്കുന്നത്.

വീരം, വേതാളം, വിവേകം എന്നിവയാണ് ശിവ സംവിധാനം ചെയ്ത അജിത് ചിത്രങ്ങള്‍. അടുത്ത പ്രൊജക്ട് വീരത്തിന്‍റെ രണ്ടാം ഭാഗം ആയിരിക്കും എന്നാണ് സൂചന.

വീരം 2ല്‍ അജിത്തിന്‍റെ നായിക തമന്ന തന്നെയായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഈ റൂറല്‍ മാസ് ത്രില്ലര്‍ അടുത്ത വര്‍ഷം മധ്യത്തോടെ റിലീസ് ചെയ്യും. അജിത്തിന്‍റെ അമ്പത്തെട്ടാം സിനിമയാണിത്.

ശിവ സംവിധാനം ചെയ്ത അജിത് ചിത്രങ്ങള്‍ എല്ലാം ഹിറ്റാണെന്നതാണ് ഈ ടീം ആവര്‍ത്തിക്കുന്നതിന്‍റെ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :