സൈക്കിള്‍ സംഘം ജര്‍മ്മനിയിലേക്ക്

WD
ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന സൈക്കിള്‍ എന്ന ചിത്രം അവസാന ഘട്ടത്തിലേക്ക്. യുവ താരങ്ങളെ അണി നിരത്തുന്ന സൈക്കിളിന്‍റെ അവസാന ഷെഡ്യൂള്‍ ജര്‍മ്മനിയില്‍ വച്ചാണ് ചിത്രീകരിക്കുന്നത്.

പുതുമുഖമായ വിനീത് ശ്രീനിവാസനൊപ്പം യുവ താരങ്ങളായ വിനു മോഹന്‍, ഭാമ, സന്ധ്യ എന്നിവരും സൈക്കിളില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നിവേദ്യം എന്ന ലോഹി ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച താരങ്ങളാണ് വിനു മോഹനും ഭാമയും. കാതല്‍(തമിഴ്) എന്ന ചിത്രത്തില്‍ സന്ധ്യ ശ്രദ്ധിക്കപ്പെട്ടു.

ജീവിതമെന്ന സൈക്കിളില്‍ സവാരി നടത്തുമ്പോള്‍ ഉണ്ടാവുന്ന അനുഭവങ്ങളാണ് നാല് യുവതാരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ച വയ്ക്കാന്‍ പോവുന്നത്. ചിത്രത്തില്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, സായ് കുമാര്‍, മുരളി, ഷമ്മി തിലകന്‍, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങളും വേഷമിടുന്നു.

ക്ലാസ്മേറ്റ്സിലൂടെ പ്രണയത്തിന്‍റെ സിന്ദൂര ചെപ്പു തുറന്ന ജയിംസ് ആല്‍ബര്‍ട്ടാണ് സൈക്കിളിനു വേണ്ടി തിരക്കഥയും സംഭാഷണവും എഴുതുന്നത്. മാസ്റ്റേഴ്സ് സിനിമയുടെ ബാ‍നറില്‍ സണ്ണി കുരുവിള, തിലകന്‍ തണ്ടാശ്ശേരി, വിശ്വനാഥന്‍ നായര്‍ എന്നിവരാണ് നിര്‍മ്മാണം.

PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :