സണ്ണിയോടുള്ള അസൂയ കൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും കരയും: സംവിധായകന്‍ തുറന്നടിക്കുന്നു

സണ്ണിയെ ഇന്ത്യാ ഗവണ്‍മെന്റ് ആദരിക്കണമെന്ന് രാം ഗോപാല്‍ വര്‍മ്മ

ന്യൂഡല്‍ഹി| AISWARYA| Last Modified ശനി, 19 ഓഗസ്റ്റ് 2017 (12:20 IST)
കൊച്ചിയില്‍ ഫോണ്‍ 4 ഷോറും ഉദ്ഘാടനം ചെയ്യാന്‍ സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ താരത്തെ കാണാനായി ആരാധകരുടെ പ്രവാഹമായിരുന്നു. പറഞ്ഞതിനെക്കാളും ഒരു മണിക്കൂര്‍ വൈകിയാണ് സണ്ണി ലിയോണ്‍ എത്തിയത്.

എന്നാല്‍ സദസ്സിനെ ബോറടിപ്പിക്കാതെ അത്രയും നേരം ആരാധകരെ പിടിച്ച് നിര്‍ത്തിയത് രഞ്ജിനിയാണ്. പതിവ് രീതിയില്‍ ഇംഗ്ലീഷും മലയാളവും കൂട്ടി കലര്‍ത്തിയായിരുന്നു രഞ്ജിനിയുടെ പ്രകടനം. ഒരൊറ്റവരവുകൊണ്ട് മലയാളികളെ ഇളക്കിമറിച്ച സണ്ണി ലിയോണാണ് ഇപ്പോള്‍ സകലരുടേയും ചര്‍ച്ചാ വിഷയം.

സണ്ണി ലിയോണിന് ലഭിച്ച ഈ അപൂര്‍വ വരവേല്‍പ്പില്‍ മലയാള സിനിമാലോകം വരെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും എന്തിന് മറ്റ് താരറാണിമാര്‍ക്ക് പോലും ലഭിക്കാത്ത വരവേല്‍പ്പാണ് കൊച്ചിയില്‍ സണ്ണിക്ക് ലഭിച്ചത്.

സണ്ണിയ്ക്ക് ലഭിച്ച വരവേല്‍പ്പില്‍ പരസ്യപ്രതികരണത്തിന് മലയാള സിനിമാലോകം തയ്യാറായില്ലെങ്കിലും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലും ഇത്രയും ആരാധകര്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഇതുകണ്ടാല്‍ അവര്‍ അസൂയകൊണ്ട് കരയുമെന്നുമായിരുന്നു രാംഗോപാല്‍ വര്‍മ പറഞ്ഞത്.

ഇന്ത്യ അവസാനം അതിന്റെ കാപട്യം വെടിയുകയാണെന്നും യഥാര്‍ഥ മനുഷ്യരുടെ യഥാര്‍ഥ വില മനസ്സിലാക്കുകയാണെന്നും യഥാര്‍ത്ഥ ഇന്ത്യ എന്തെന്ന് കാട്ടിത്തന്ന സണ്ണിയെ ഇന്ത്യാ ഗവണ്‍മെന്റ് ആദരിക്കണമെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :