ഷങ്കര്‍ - വിക്രം ടീമിന്‍റെ ‘ഐ’ ഏപ്രില്‍ 11ന്!

WEBDUNIA|
PRO
145 കോടി രൂപയാണ് ഷങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രം ‘ഐ’ എന്ന സിനിമയുടെ ബജറ്റ്. വിക്രം നായകനാകുന്ന സിനിമ ഏപ്രില്‍ 11ന് റിലീസാകും. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ഇനിയുള്ള കുറച്ചുരംഗങ്ങള്‍ ജനുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഷങ്കറും ടീമും. പി സി ശ്രീറാമാണ് ഐയുടെ ക്യാമറാമാന്‍. അമി ജാക്‍സണാണ് നായിക. മലയാളത്തിന്‍റെ സൂപ്പര്‍താരം സുരേഷ്ഗോപി ഈ ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നു. സംഗീതം എ ആര്‍ റഹ്‌മാന്‍.

‘ഐ’ ഒരു റൊമാന്‍റിക് ത്രില്ലറാണെന്നാണ് ഷങ്കര്‍ അറിയിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്ക് വേണ്ടി വളരെയേറെ ശരീരഭാരം കുറയ്ക്കുകയും തല മൊട്ടയടിക്കുകയുമൊക്കെ ചെയ്ത് വിക്രം വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ‘ഐ’യില്‍ കാഴ്ചവയ്ക്കുന്നത്.

ഹോളിവുഡ് ക്ലാസിക്കുകളായ ലോര്‍ഡ് ഓഫ് ദി റിംഗ്സിനും ഹാബിറ്റിനുമൊക്കെ മേക്കപ്പ് ചെയ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ് ഐക്കും മേക്കപ്പ് പരീക്ഷണങ്ങള്‍ നടത്തുന്നത്. ചിത്രീകരണത്തിനൊപ്പം തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നടക്കുകയാണ്.

ലോകമെമ്പാടുമായി ഏപ്രില്‍ 11ന് 17 ഭാഷകളില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. സുബയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :