വൈറ്റ് ആര്‍ക്കും വേണ്ടേ? ഒരു മമ്മൂട്ടിച്ചിത്രം ഒഴിവാക്കുന്ന വിധം!

രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അണിയറയില്‍ റിലീസിന് തയ്യാറായി ഒരുങ്ങിയിരിക്കുന്നത്. ഉദയ് അനന്തൻ സംവിധാനം ചെയ്ത ‘വൈറ്റ്’ ആണ് ഇതില്‍ ആദ്യം പൂർത്തിയായ ചിത്രം. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ‘കസബ’ ആണ് രണ്ടാമത്തെ ചിത്രം. റിപ്പോർട്ടുകൾ പ്രകാരം ആദ്യം തിയേ

മമ്മൂട്ടി, കസബ, വൈറ്റ് Mammootty, Kasabha, White
rahul balan| Last Modified തിങ്കള്‍, 23 മെയ് 2016 (18:01 IST)
രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അണിയറയില്‍ റിലീസിന് തയ്യാറായി ഒരുങ്ങിയിരിക്കുന്നത്. ഉദയ് അനന്തൻ സംവിധാനം ചെയ്ത ‘വൈറ്റ്’ ആണ് ഇതില്‍ ആദ്യം പൂർത്തിയായ ചിത്രം. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ‘കസബ’ ആണ് രണ്ടാമത്തെ ചിത്രം. റിപ്പോർട്ടുകൾ പ്രകാരം ആദ്യം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത് ‘വൈറ്റ്’ ആയിരുന്നു. ഇക്കഴിഞ്ഞ വിഷുവിന് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മറ്റുകയായിരുന്നു. എന്നാല്‍ ‘കസബ’ റിലീസ് ചെയ്തതിന് ശേഷമായിരിക്കും ‘വൈറ്റ്’ തിയേറ്ററുകളില്‍ എത്തുകയുള്ളൂ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

ഇതിനോടകം തന്നെ നിരവധി തവണ ചിത്രത്തിന്റെ റിലീസിങ്ങ് ഡേറ്റ് മറ്റിവച്ചു കഴിഞ്ഞു. മുന്‍പ് ഏപ്രില്‍ 29, മേയ് ആറ്‌, മേയ് 20 എന്നിങ്ങനെ പല ഡേറ്റുകള്‍ പ്രഖ്യാപിച്ചു. ‘വൈറ്റ്’ ഇനി എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

ഹ്യുമ ഖുറേഷി നാ‍യികയാകുന്ന ചിത്രത്തില്‍ പ്രകാശ് റോയ് എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ഒരു പ്രണയചിത്രം എന്നതാണ് വൈറ്റിനെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ മമ്മൂട്ടി പ്രണയിക്കുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമാകുമോ എന്ന ഭയമാണോ ഈ ചിത്രം നീട്ടിവയ്ക്കുന്നതിന് പിന്നിലെ ചേതോവികാരം എന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഇനി വൈറ്റ് ഈദിനോ ഓണത്തിനോ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ കസബ, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ മാസ് പടങ്ങള്‍ ആ സമയങ്ങളില്‍ മമ്മൂട്ടിക്കുണ്ട് എന്നത് വൈറ്റിന്‍റെ ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :