വിക്രത്തിന് കേരളത്തില്‍ 225 തിയേറ്ററുകള്‍!

വിക്രം, ഐ, ഷങ്കര്‍, എമി, സുരേഷ്ഗോപി, ശ്രീറാം
Last Updated: ബുധന്‍, 7 ജനുവരി 2015 (14:34 IST)
വിക്രം നായകനാകുന്ന 'ഐ' ജനുവരി 14ന് പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ 225 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു അന്യഭാഷാചിത്രം കേരളത്തില്‍ ഇത്രയധികം സെന്‍ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത് ഇതാദ്യമാണ്.

മൊത്തം റിലീസ് കേന്ദ്രങ്ങളുടെ എണ്ണവും സര്‍വകാല റെക്കോര്‍ഡാണ്. ലോകത്തെമ്പാടുമായി 25000 തീയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തുക. 180 കോടി രൂപ മുതല്‍ മുടക്കില്‍ ഷങ്കര്‍ സംവിധാനം ചെയ്ത ഈ ബ്രഹ്‌മാണ്ഡചിത്രം ചൈനയില്‍ മാത്രം 12000 സെന്‍ററുകളില്‍ റിലീസ് ചെയ്യുന്നുണ്ട്. ചൈനയിലാണ് ഈ സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്.

എമി ജാക്സണ്‍ നായികയാകുന്ന സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാം. എ ആര്‍ റഹ്‌മാന്‍ ഈണമിട്ട രണ്ടാം ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ ഗാനരംഗത്തില്‍ വിക്രം മൃഗസമാനമായ വേഷത്തിലാണ് എത്തിയിരിക്കുന്നത്.

ആസ്കര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന 'ഐ'യില്‍ സുരേഷ്ഗോപിയാണ് പ്രധാന വില്ലന്‍. ഉപന്‍ പട്ടേല്‍, സന്താനം തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജയാ ടി വി 20 കോടി രൂപ നല്‍കിയാണ് ഐയുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :