വരുന്നു മറ്റൊരു കല്യാണരാമന്‍! മറ്റൊരു പഞ്ചാബി ഹൌസ്!

ദിലീപ്, മമ്മൂട്ടി, മോഹന്‍ലാല്‍, കത്തി, വിജയ്
Last Updated: തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (20:36 IST)
കല്യാണരാമനും പഞ്ചാബിഹൌസും. മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ഹിറ്റുകള്‍. ദിലീപ് എന്ന സൂപ്പര്‍സ്റ്റാറിന്‍റെ തകര്‍പ്പന്‍ തമാശരംഗങ്ങള്‍ ആവോളമുള്ള സിനിമകള്‍. അത്തരം സിനിമകള്‍ക്കാണ് എന്നും ദിലീപ് ആരാധകര്‍ കാത്തിരുന്നിട്ടുള്ളത്. എങ്കില്‍ കേട്ടോളൂ, അത്തരം ഒരു സിനിമ വരുന്നു.

കല്യാണരാമന്‍റെ സംവിധായകന്‍ ഷാഫിയാണ് ഈ ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്. പഞ്ചാബിഹൌസിന്‍റെ സംവിധായകനും ഷാഫിയുടെ സഹോദരനുമായ റാഫിയാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്.

രജപുത്ര രഞ്ജിത് നിര്‍മ്മിക്കുന്ന സിനിമയുടെ രചനാജോലികള്‍ പുരോഗമിക്കുകയാണ്. 'മായാവി' എന്ന മെഗാഹിറ്റിന് ശേഷം ഷാഫിയും റാഫിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

കല്യാണരാമന്‍ മാത്രമല്ല, ദിലീപിന്‍റെ വന്‍ ഹിറ്റുകളിലൊന്നായ 'മേരിക്കുണ്ടൊരു കുഞ്ഞാട്' സംവിധാനം ചെയ്തതും ഷാഫിയായിരുന്നു. ഷാഫിയുടെ കഴിഞ്ഞ ചിത്രങ്ങളായ വെനീസിലെ വ്യാപാരിയും 101 വെഡ്ഡിംഗ്സും തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല. ആ കുറവുകളെല്ലാം പരിഹരിച്ച് ഒരു വമ്പന്‍ ഹിറ്റിനാണ് ഷാഫി - ദിലീപ് - റാഫി ടീം ഒന്നിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :