വരുണ്‍ ബ്ലേക്ക് - പൃഥ്വിരാജിന്‍റെ ചുണക്കുട്ടി!

പൃഥ്വിരാജ്, ഇവിടെ, നിവിന്‍, ശ്യാമപ്രസാദ്, ലിയോ സ്റ്റാലണ്‍ ഡേവിസ്
Last Updated: വെള്ളി, 20 ഫെബ്രുവരി 2015 (17:25 IST)
അവന്‍ വരികയാണ്. വരുണ്‍ ബ്ലേക്ക്! അമേരിക്കയില്‍ തുടര്‍ച്ചയായി ഐ ടി പ്രൊഫഷണലുകളെ
കൊലപ്പെടുത്തുന്ന ഭീകരനായ കൊലയാളിയെ കണ്ടുപിടിക്കാന്‍. പൃഥ്വിരാജ് ജീവന്‍ പകരുന്ന ഈ കഥാപാത്രം 'ഇവിടെ' എന്ന സിനിമയിലാണ്.

ഹോളിവുഡ് സ്റ്റൈലില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. കൊമേഴ്സ്യല്‍ സിനിമയിലേക്ക് ശ്യാമപ്രസാദിന്‍റെ ആദ്യ ചുവടുവയ്പ്.

ഈ ചിത്രത്തില്‍ വില്ലനാകുന്നത് നിവിന്‍ പോളിയാണ്. ഐ ടി പ്രൊഫഷണലായ ക്രിഷ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. വരുണ്‍ ബ്ലേക്കിന്‍റെ ഭാര്യയായ റോഷ്നി എന്ന ഐ ടി ജീവനക്കാരിയായി ഭാവന അഭിനയിക്കുന്നു.

അറ്റ്‌ലാന്‍റയില്‍ ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അജയന്‍ വേണുഗോപാലന്‍ തിരക്കഥ രചിച്ച 'ഇവിടെ' ക്യാമറയിലാക്കുന്നത് എറിക് ഡിക്കിന്‍‌സണ്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :