ലോക്‍പാല്‍ കഴിഞ്ഞു, റിലീസ് ജനുവരി 21ന്, ഇനി റെഡ് വൈന്‍!

WEBDUNIA|
PRO
മോഹന്‍ലാല്‍ തിരക്കിലാണ്. തുടര്‍ച്ചയായി നല്ല സിനിമകള്‍ താരത്തെ തേടി വരികയാണ്. ജോഷി സംവിധാനം ചെയ്യുന്ന ലോക്‍പാലിന്‍റെ ചിത്രീകരണം ബുധനാഴ്ച അവസാനിച്ചു. ചിത്രത്തിന്‍റെ റിലീസ് ജനുവരി 21ന് നിശ്ചയിച്ചിരിക്കുകയാണ്. അതേസമയം, മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ‘റെഡ് വൈന്‍‍’ ബുധനാഴ്ച തന്നെ ചിത്രീകരണം തുടങ്ങുകയാണ്.

സലാം സംവിധാനം ചെയ്യുന്ന ‘റെഡ് വൈന്‍‍’ ഒരു സസ്പെന്‍സ് ത്രില്ലറാണ്. മേഘ്നാ രാജാണ് ചിത്രത്തിലെ നായിക.

മൂന്ന് മെഗാഹിറ്റുകളാണ് ഈ വര്‍ഷം മോഹന്‍ലാല്‍ സൃഷ്ടിച്ചത്. ഗ്രാന്‍ഡ്‌മാസ്റ്റര്‍, സ്പിരിറ്റ്, റണ്‍ ബേബി റണ്‍ എന്നിവ. ഇതില്‍ രണ്ടെണ്ണവും ആക്ഷന്‍ എന്‍റര്‍ടെയ്നറുകളായിരുന്നു. ഈ വര്‍ഷം ഇനി ക്രിസ്മസ് ചിത്രമായി ‘കര്‍മ്മയോദ്ധ’ എത്തും. മേജര്‍ രവി സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് അത്.

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ മോഹന്‍ലാല്‍ കാണിക്കുന്ന അച്ചടക്കമാണ് സമീപകാലത്തെ അദ്ദേഹത്തിന്‍റെ വിജയത്തിന് കാരണം. സലാം എന്ന നവാഗത സംവിധായകന് തിരക്കഥ ഇഷ്ടമായതിന്‍റെ പേരില്‍ മാത്രമാണ് ഡേറ്റ് നല്‍കിയത്. ‘ഗംഭീരമായ ഒരു തോട്ട്’ എന്നാണ് റെഡ് വൈനിനെക്കുറിച്ച് സിനിമാലോകത്ത് പരന്നിട്ടുള്ള അഭിപ്രായം.

ലോക്പാലില്‍ മോഹന്‍ലാല്‍ അഴിമതിക്കെതിരെ പോരാടുന്ന നന്ദഗോപാല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജെന്‍റില്‍‌മാന്‍, അന്ന്യന്‍ തുടങ്ങിയ ഷങ്കര്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന കഥാഗതിയാണ് ലോക്പാലിനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :