ലാലിനും മമ്മുട്ടിക്കും ബഹിഷ്കരണം !

PROPRO
സൂപ്പര്‍താരചിത്രങ്ങളായ ‘കുരുക്ഷേത്ര’യും ‘മായബസാറും’ പുതിയ പ്രതിസന്ധിയില്‍. ബുധനാഴ്‌ച റിലീസ്‌ ചെയ്യുന്ന ചിത്രങ്ങളെ കേരളത്തിലെ ‘എ ക്ലാസ്‌’ തിയേറ്ററുകള്‍ ബഹിഷ്‌കരിക്കും.

‘എ ക്ലാസ്‌’ , ‘ബി ക്ലാസ്‌’ ഭേദമില്ലാതെ പരമാവധി തിയേറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ്‌ ചെയ്യാനുള്ള നിര്‍മ്മാതാക്കളുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ്‌ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ഈ കടുത്ത തീരുമാനത്തില്‍ എത്തിയിരിക്കുന്നത്‌.

നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്നം ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രിമാരായ എം എ ബേബിയുടേയും പാലൊളി മുഹമ്മദ്‌ കുട്ടിയുടേയും നേതൃത്തില്‍ നടന്ന ചര്‍ച്ചയും വിജയം കണ്ടില്ല. കേരളത്തിലെ ‘എ ക്ലാസ്‌’ തിയേറ്ററുകളില്‍ ഒന്നും ചിത്രം റിലീസ്‌ ചെയ്യില്ലെന്നാണ്‌ തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

‘മായാബസാറും’ ‘കുരുക്ഷേത്രയും’ നഗരങ്ങളിലെ കേന്ദ്രങ്ങളില്‍ ഉണ്ടാകില്ലെന്നാണ്‌ ഇതോടെ വ്യക്തമായിരിക്കുന്നത്‌. സിനിമാ നിര്‍മ്മാണത്തിനായി മുന്‍കൂറായി നല്‌കിയ പണം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ്‌ ഈ തീരുമാനം എടുത്തതെന്ന്‌ തിയേറ്റര്‍ ഉടമകളുടെ സംഘടനാനേതാവായ എം സി ബോബി പറഞ്ഞു.

പരമാവധി കേന്ദ്രങ്ങളില്‍ ചിത്രം റിലീസ്‌ ചെയ്യുന്നതില്‍ തിയേറ്റര്‍ ഉടമകള്‍ എതിരല്ല, എന്നാല്‍ മുന്‍കൂര്‍ പണം നല്‌കിയ തിയേറ്ററുകളുടെ തൊട്ടടുത്ത തിയേറ്ററിലും ചിത്രം റിലീസ്‌ ചെയ്യുന്നത്‌ നഷ്ടമുണ്ടാകും-ബോബി പറയുന്നു.

ഓക്‌സിജന്‍ പോലും ലഭ്യമല്ലാത്ത മലനിരകളില്‍ പോയി ചിത്രീകരിച്ച സിനിമ വേണ്ടവിധം റിലീസ്‌ ചെയ്യാന്‍ പറ്റാത്തത്‌ വേദനാജനകമാണെന്ന്‌ ‘കുരുക്ഷേത്ര’യുടെ സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. ‘കുരുക്ഷേത്ര’ നഗരങ്ങളില്‍ ഉണ്ടാകില്ല എന്ന നിലയിലാണ്‌ കാര്യങ്ങള്‍

WEBDUNIA|
സിനിമയുടെ 35 പ്രിന്‍റുകള്‍ ഇനിയും എങ്ങും എത്തിക്കാനായിട്ടില്ലെന്ന് മേജര്‍ രവി പറഞ്ഞു. കോടികള്‍ മുടക്കി സിനിമ നിര്‍മ്മിച്ച നിര്‍മ്മാതാക്കള്‍ക്ക്‌ തിയേറ്റര്‍ ഉടമകളുടെ ബഹിഷ്കരണം വന്‍ നഷ്ടം വരുത്തി വയ്‌കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :