രാജ ഇപ്പോള്‍ വരില്ല, വൈശാഖ് ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി!

വൈശാഖ് ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി അല്ല, നിവിന്‍ പോളി!

aparna| Last Updated: ശനി, 1 ജൂലൈ 2017 (15:15 IST)
മമ്മൂട്ടിയെ നായകനാക്കി പോക്കിരിരാജ എന്ന സംവിധാനം ചെയ്താണ് വൈശാഖ് മലയാള സിനിമയിലേക്ക് കടന്നു വന്നത്. ഒരു നവാഗത സംവിധായകന്റെ എല്ലാ മെയ്‌വഴക്കവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് മറ്റൊരു സിനിമ സംവിധാനം ചെയ്തു - പുലിമുരുകന്‍ . മലയാള സിനിമയെ സ്വപ്നം കാണാന്‍ പടിപ്പിച്ച സിനിമ.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഏതെന്ന് അറിയാനുള്ള ആകാംഷയായിരുന്നു ആരാധകര്‍ക്ക്. ചിത്രത്തിന്‍റെ വലിയ വിജയത്തിന് ശേഷം ജനുവരി ഒന്നാം തീയതിയാണ് മമ്മൂക്കയുടെ രാജ 2 വൈശാഖ് അന്നൗണ്‍സ് ചെയ്തത്. പോക്കിരിരാജ സിനിമയിലെ രാജ എന്ന കഥാപാത്രത്തിന്‍റെ തിരിച്ചുവരവായിരിക്കും ഈ ചിത്രം. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വൈശാഖിന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഉദയ്കൃഷ്ണ ആയിരിക്കും ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മറ്റ് അണിയറ വിശേഷങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന നിവിന്‍ ചിത്രം തമിഴില്‍ ഒരുങ്ങുന്ന റിച്ചിയാണ്. ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :