രജനികാന്ത് സുഖമായിരിക്കുന്നു, വാര്‍ത്ത അസംബന്ധം!

രജനികാന്ത്, ലിംഗ, രവികുമാര്‍, സൊനാക്ഷി, ആമിര്‍
Last Updated: വെള്ളി, 18 ജൂലൈ 2014 (15:45 IST)
'ലിംഗ' എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഹൈദരാബാദിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സൊനാക്ഷി സിന്‍‌ഹയാണ് നായിക.

രജനികാന്ത് ആരാധകരെ മുഴുവന്‍ ആശങ്കയിലാഴ്ത്തി ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഷൂട്ടിംഗിനിടെ രജനികാന്ത് തളര്‍ന്നുവീണുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത തെറ്റാണെന്നും രജനി ആരോഗ്യവാനായിരിക്കുന്നു എന്നും കെ എസ് രവികുമാര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ലിംഗയിലെ ഒരു ദൈര്‍ഘ്യമേറിയ ആക്ഷന്‍ രംഗത്ത് ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് ഒരു പ്രമുഖ തമിഴ് പത്രത്തില്‍ വന്ന വാര്‍ത്ത.

"ആ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. രജനികാന്ത് പൂര്‍ണ ആരോഗ്യവാനാണ്. അദ്ദേഹം അങ്ങേയറ്റം ആവേശത്തോടെയാണ് ചിത്രീകരണത്തില്‍ പങ്കെടുക്കുന്നത്" - കെ എസ് രവികുമാര്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.

കുറച്ചുകാലം മുമ്പ് കെ എസ് രവികുമാറിന്‍റെ 'റാണ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ രജനികാന്ത് അസുഖബാധിതനായതിനെ തുടര്‍ന്ന് ആ പ്രൊജക്ട് ഉപേക്ഷിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :