മോഹന്‍ലാല്‍ - ശരത്കുമാര്‍ ടീം വീണ്ടും, രമ്യ കൃഷ്ണന്‍ നായിക

Mohanlal, Saratkumar, Ramya Krishnan, Bhadran, Siddiq, Sphadikam, മോഹന്‍ലാല്‍, ശരത്കുമാര്‍, രമ്യ കൃഷ്ണന്‍, ഭദ്രന്‍, സിദ്ദിക്ക്, സ്ഫടികം
BIJU| Last Updated: തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (16:15 IST)
മോഹന്‍ലാലും ശരത്കുമാറും വീണ്ടും ഒന്നിക്കുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം ഇവര്‍ ഒന്നിക്കുന്ന സിനിമയില്‍ രമ്യ കൃഷ്ണന്‍ ആണ് നായിക.

ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ സിദ്ദിക്ക് അവതരിപ്പിക്കുന്നു. ഈ സിനിമയ്ക്കായി 100 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.

ആടുതോമ പോലെ വളരെ ശക്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു റോഡ് മൂവിയായാണ് ചിത്രം അവതരിപ്പിക്കുക.

പല ഭാഷകള്‍ സംസാരിക്കുന്ന, ശാരീരികമായി ഏറെ കരുത്തനായ കഥാപാത്രം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ത്രില്ലടിക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ എല്ലാം ചേര്‍ന്നതാണ്.

ഈ ആക്ഷന്‍ ത്രില്ലര്‍ ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :