മോഹന്‍ലാല്‍ മജീഷ്യനാവുന്നു

WDWD
മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ മജീഷ്യനാവുന്നു. സ്വപ്നമാളിക എന്ന സിനിമയിലാണ് ലാല്‍ മാജിക്കുകാരന്‍റെ വേഷമണിയുന്നത്.

പുതിയ സിനിമയായ ഫ്ലാഷില്‍ ഒന്നോ രണ്ടോ സീനില്‍ മാജിക് പരീക്ഷിച്ചതു മാത്രമാണ് മജീഷ്യനായി ലാലിനുള്ള പാരമ്പര്യം. ഇതാദ്യമായാണ് ലാലിന് ഇത്തരത്തില്‍ ഒരു വേഷം ലഭിക്കുന്നത്.

സ്വപ്നമാളിക ലാലിന്‍റെ വേഷം കോണ്ടുമാത്രായിരിക്കില്ല ശ്രദ്ധിക്കപ്പെടുക. ഇതില്‍ യുവ നായകന്‍ പ്രിഥ്വിരാജും അഭിനയിക്കുന്നു. ചോക്കളേറ്റിലൂടെ മികച്ച വിജയം നേടിയ പ്രിഥ്വിക്ക് ലാലുമൊത്തുള്ള ഈ സിനിമ കൂടുതല്‍ താരമൂല്യം നല്‍കുമെന്നാണ് സിനിമാവൃത്തങ്ങള്‍ കരുതുന്നത്.

സ്വപ്നമാളികയില്‍ അമ്പത് വയസ്സുള്ള അലോഷ്യസ് എന്ന മാജിക്കുകാരനെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. അലോഷ്യസില്‍ നിന്ന് വിദ്യ പഠിക്കാനെത്തുന്ന ജോണ്‍ എന്ന യുവാവായി പ്രിഥ്വിയും വേഷമിടുന്നു. ഇവര്‍ തമ്മിലുള്ള ബന്ധമാണ് ഈ സിനിമയുടെ ഫോക്കസ്. മീരാ ജാസ്മിനും സ്വപനമാളികയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

വിഷുവിന് തീയേറ്ററുകളില്‍ എത്തുമെന്ന് കരുതുന്ന സ്വപ്നമാളികയ്ക്ക് ബി ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതുന്നു. കരിമ്പില്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.


PRATHAPA CHANDRAN| Last Modified ചൊവ്വ, 25 ഡിസം‌ബര്‍ 2007 (13:11 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :