മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും!

മോഹന്‍ലാല്‍, മമ്മൂട്ടി, പ്രിയദര്‍ശന്‍, മുകേഷ്, ശ്രീനിവാസന്‍
Last Updated: തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (17:42 IST)
മോഹന്‍ലാലും മുകേഷും വീണ്ടും ഒന്നിക്കുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ഈ ടീം വീണ്ടും ഒത്തുചേരുന്നത്. അതേസമയം, മമ്മൂട്ടിയും ഈ സിനിമയിലുണ്ടാകുമെന്നാണ് സൂചന.

പ്രിയദര്‍ശന്‍ തന്നെ തിരക്കഥയെഴുതുന്ന സിനിമയില്‍ ശ്രീനിവാസന്‍, ഇന്നസെന്‍റ്, നെടുമുടി വേണു എന്നിവരും അഭിനയിക്കുമെന്നാണ് അറിയുന്നത്. ഈ സിനിമയുടെ കഥ റെഡിയായതായാണ് സൂചന.

ഏറെ ബുദ്ധിമുട്ടുള്ള ഒരു പ്രൊജക്ടാണ് ഇതെന്ന് പ്രിയദര്‍ശന് ബോധ്യമുണ്ട്. ഈ താരങ്ങളില്‍ ചിലര്‍ക്ക് ഒരുമിച്ച് ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തത് സിനിമയെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ ഉണ്ടെന്ന് പറയപ്പെടുന്ന സൌന്ദര്യപ്പിണക്കവും പ്രശ്നം സൃഷ്ടിച്ചേക്കാം.

എന്നാല്‍, തനിക്ക് ഇവരെയെല്ലാം ഒരുമിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പ്രിയന്‍. ഇപ്പോള്‍ 'ആമയും മുയലും' എന്ന സിനിമയുടെ തിരക്കിലാണ് പ്രിയദര്‍ശന്‍. ആ സിനിമ പൂര്‍ത്തിയായതിന് ശേഷം മോഹന്‍ലാല്‍ - മമ്മൂട്ടി - മുകേഷ് - ശ്രീനിവാസന്‍ ചിത്രം പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :