മോഹന്‍ലാലിനെ വിരട്ടാന്‍ പൃഥ്വിരാജിന്‍റെ കമ്മീഷണര്‍ കളി !

മോഹന്‍ലാല്‍, പൃഥ്വിരാജ്, ലോഹം, രഞ്ജിത്, ആന്‍ഡ്രിയ
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (19:38 IST)
പൊലീസ് വേഷങ്ങളില്‍ തിളങ്ങുന്നവരില്‍ മലയാളത്തില്‍ നമ്പര്‍ വണ്‍ മമ്മൂട്ടിയാണ്. സുരേഷ്ഗോപിയുടെ സ്ഥാനവും ഒപ്പം തന്നെ. അടുത്ത സ്ഥാനത്തേക്ക് പൃഥ്വിരാജിനെ പറയാമെന്ന് തോന്നുന്നു. ഒട്ടേറെ പൊലീസ് കഥാപാത്രങ്ങളെ ചുരുങ്ങിയ കാലത്തില്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് പൃഥ്വി. മുംബൈ പൊലീസിലെ ആന്‍റണി മോസസും വര്‍ഗത്തിലെ സോളമന്‍ ജോസഫും മെമ്മറീസിലെ സാം അലക്സുമൊക്കെ അവരില്‍ ചിലര്‍ മാത്രം.

വീണ്ടും പൊലീസ് വേഷത്തിലെത്തുകയാണ് പൃഥ്വി. ‘ലോഹം’ എന്ന രഞ്ജിത് ചിത്രത്തിലാണ് പൃഥ്വിയുടെ കമ്മീഷണര്‍ അവതാരം. സാക്ഷാല്‍ മോഹന്‍ലാല്‍ ഈ സിനിമയില്‍ രാജു എന്ന സ്വര്‍ണക്കടത്തുകാരനായി അഭിനയിക്കുന്നു. രാജുവിനെ കമ്മീഷണര്‍ വലവീശുമോ എന്നാണ് കാത്തിരുന്നുകാണേണ്ടത്.

ലോഹം ഒരു ആക്ഷന്‍ ത്രില്ലറാണ്. ആന്‍ഡ്രിയ ജെര്‍മിയയാണ് ഈ സിനിമയില്‍ നായിക. അതിഥിതാരമായാണ് പൃഥ്വി ഈ സിനിമയില്‍ അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്.

ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലോഹത്തില്‍ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളുണ്ട്. രഞ്ജിത് തന്‍റെ പഴയ ആക്ഷന്‍ സിനിമാകാലത്തേക്ക് നടത്തുന്ന മടങ്ങിപ്പോക്ക് കൂടിയാണ് ലോഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :