മറിയത്തെ മാറോട് ചേര്‍ത്ത് ദുല്‍ഖര്‍; ഫോട്ടോ വൈറലാവുന്നു !

മറിയത്തെ മാറോട് ചേര്‍ത്ത് ദുല്‍ഖര്‍ !

AISWARYA| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (09:16 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍.
മലയാള സിനിമയില്‍ വളരെ പെട്ടന്നു തന്നെ
സ്വന്തമായ ഇടം കണ്ടെത്തിയ നടനാണ് ദുല്‍ഖര്‍. സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത വാര്‍ത്തയായിരുന്നു
ഈ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മറിയം അമീറ സല്‍മാന്‍ എന്നാണ് താരദമ്പതികള്‍ മകള്‍ക്ക് പേരിട്ടത്.

കുഞ്ഞിന്റെ പേരും കുഞ്ഞിക്കൈയ്യും ആരാധകരോട് പങ്കുവെച്ച ദുല്‍ഖര്‍ മകളുടെ മുഖം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നില. ദുല്‍ഖറിന്റെ കുഞ്ഞുമാലാഖയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതിനിടയിലാണ് മകളെ എടുത്ത് നീങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മറിയത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :