മമ്മൂട്ടിയുടെ മകനായി ആര്യ, നായിക ത്രിഷ ?

WEBDUNIA|
PRO
‘സാമ്രാജ്യം’ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണല്ലോ. ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ എന്ന് പേരിട്ട ചിത്രം തമിഴ് സംവിധായകന്‍ പേരരശ് മലയാളത്തില്‍ ഒരുക്കുകയാണ്. പേരരശിന്‍റെ ആദ്യ മലയാള ചിത്രം. ഈ ചിത്രത്തില്‍ ആരാണ് നായകന്‍ എന്നതാണ് പ്രധാനമായി ഉയരുന്ന ചോദ്യം.

നായകന്‍റെ കാര്യം പേരരശ് സസ്പെന്‍സാക്കി വച്ചിരിക്കുകയാണ്. സാമ്രാജ്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന അധോലോക നായകന്‍റെ മകന്‍ ആണ് സണ്‍ ഓഫ് അലക്സാണ്ടറിലെ നായകകഥാപാത്രം. പുതിയ വാര്‍ത്ത, ഈ കഥാപാത്രമായി തമിഴ് സൂപ്പര്‍താരം അഭിനയിക്കും എന്നതാണ്.

കഥ ഇഷ്ടപ്പട്ട ആര്യ സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍. ‘ഉറുമി’യില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ച ആര്യ ഈ സിനിമയിലൂടെ മലയാളത്തിലെ നായകനിരയില്‍ ചുവടുറപ്പിക്കുമെന്നാണ് പ്രതീക്ഷ.

തെന്നിന്ത്യയിലെ വമ്പന്‍‌മാരായ പ്രകാശ് രാജ്, അര്‍ജുന്‍ എന്നിവര്‍ സണ്‍ ഓഫ് അലക്സാണ്ടറില്‍ അഭിനയിക്കും. ബിജു മേനോന്‍, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തില്‍ അണിനിരക്കും. നായികയെ തീരുമാനിച്ചിട്ടില്ല. ത്രിഷയോ അസിനോ നായികയായി എത്തുമെന്നാണ് വിവരം.

മുഹമ്മദ് ഷഫീക്കാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ജോമോന്‍റെ ആദ്യ ചിത്രമായിരുന്നു അത്. അതിന് ശേഷം അനശ്വരം, ജാക്പോട്ട്, യാദവം, കര്‍മ, സിദ്ദാര്‍ത്ഥ, ഉന്നതങ്ങളില്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ജോമോന്‍ ഒരുക്കി. എന്നാല്‍ ഈ സിനിമകളൊന്നും സാമ്രാജ്യം എന്ന ചിത്രത്തിന്‍റെ വിജയം ആവര്‍ത്തിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :