മമ്മൂട്ടിയുടെ അടുത്ത പടം, എഴുതുന്നത് റാഫി - മെക്കാര്‍ട്ടിന്‍ ‍!

മമ്മൂട്ടി, കോട്ടയം കുഞ്ഞച്ചന്‍, ദിലീപ്, ജയറാം, ആഷിക് അബു
Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (17:04 IST)
2007 ഫെബ്രുവരിയിലാണ് ‘മായാവി’
എന്ന മമ്മൂട്ടിച്ചിത്രം റിലീസാകുന്നത്. ഷാഫി സംവിധാനം ചെയ്ത ആ‍ മെഗാഹിറ്റ് സിനിമയുടെ തിരക്കഥ റാഫി മെക്കാര്‍ട്ടിന്‍റേതായിരുന്നു. മമ്മൂട്ടിക്ക് വേണ്ടി റാഫി മെക്കാര്‍ട്ടിന്‍ ടീമെഴുതിയ ആദ്യ തിരക്കഥയായിരുന്നു അത്. പിന്നീട് 2009ല്‍ ലവ് ഇന്‍ സിംഗപ്പോര്‍ എന്ന മമ്മൂട്ടിച്ചിത്രം റാഫി മെക്കാ‍ര്‍ട്ടിന്‍ സംവിധാനം ചെയ്തു. ആ സിനിമ പക്ഷേ പരാജയമായിരുന്നു.

പുതിയ വാര്‍ത്ത, റാഫി മെക്കാര്‍ട്ടിനാണ് മമ്മൂട്ടിയുടെ അടുത്ത പടത്തിന് തിരക്കഥ രചിക്കുന്നത് എന്നതാണ്. ഒരിടവേളയ്ക്ക് ശേഷം ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു കോമഡി ഫാമിലി എന്‍റര്‍ടെയ്നറാണ് ഈ സിനിമയെന്നാണ് ആദ്യ സൂചനകള്‍.

സുരേഷ്ബാബു - മമ്മൂട്ടി ടീമിന്‍റെ മെഗാഹിറ്റ് സിനിമ ‘ കോട്ടയം കുഞ്ഞച്ചന്‍’ റിലീസായിട്ട് 25 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വീണ്ടും ഇതേ ടീമിന്‍റെ ഒത്തുചേരല്‍.

ഇതാ ഇന്നുമുതല്‍, ശംഖ്നാദം, കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, സ്റ്റാലിന്‍ ശിവദാസ് എന്നിവയാണ് ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :