മമ്മൂട്ടി ദി റിയല്‍ പ്രിന്‍സ്!

Mammootty, Shyam Dhar, Dulquer Salman, Nivin Pauly, Prithviraj,  മമ്മൂട്ടി, ശ്യാം ധര്‍, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, പൃഥ്വിരാജ്
BIJU| Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (20:09 IST)
മലയാള സിനിമയുടെ രാജകുമാരന്‍ ആരാണ്? ചിലര്‍ ദുല്‍ക്കര്‍ സല്‍മാന്‍ എന്ന് പറയും. ചിലര്‍ നിവിന്‍ പോളിയെന്നും പൃഥ്വിരാജെന്നും ടൊവിനോയെന്നുമൊക്കെ പറയും. എന്നാല്‍ അത് മമ്മൂട്ടിയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

അതെന്താ അങ്ങനെ എന്നൊക്കെ ചിന്തിച്ച് കാടുകയറേണ്ട. മമ്മൂട്ടി അവതരിപ്പിക്കുന്ന പുതിയ കഥാപാത്രത്തിനാണ് ‘രാജകുമാരന്‍’ എന്ന് പേര്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി രാജകുമാരനാകുന്നത്.

ടീച്ചര്‍ ട്രെയിംഗ് ഇന്‍സ്റ്റിട്യൂട്ടിലെ അധ്യാപകനാണ് രാജകുമാരന്‍. ചെറിയ കുട്ടികളെയെന്നപോലെ അധ്യാപകരെ കൈകാര്യം ചെയ്യുന്ന ഈ ട്രെയിനര്‍ സിനിമയില്‍ വലിയ തമാശരംഗങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.

ദീപ്തി സതിയും ആശാ ശരത്തുമാണ് ഈ സിനിമയിലെ നായികമാര്‍. ഇന്നസെന്‍റ്, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. നവാഗതനായ രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ സിനിമ ഈ വര്‍ഷം മമ്മൂട്ടിയുടെ മറ്റൊരു മെഗാഹിറ്റ് പ്രതീക്ഷയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :