മമ്മൂട്ടി കാത്തിരിക്കുന്നത് പ്രണവിനുവേണ്ടി, അതിന് ശേഷം ഒരു ക്രൈം ത്രില്ലർ !

പ്രണവ് ഒന്ന് വന്നോട്ടെ, മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ തുടങ്ങും!

പ്രണവ്, മോഹന്‍ലാല്‍, മമ്മൂട്ടി, ജീത്തു ജോസഫ്, ദിലീപ്, പൃഥ്വിരാജ്, Prithviraj, Mammootty, Dileep, Jeethu Joseph, Pranav Mohanlal
Last Modified വ്യാഴം, 3 നവം‌ബര്‍ 2016 (10:11 IST)
ജീത്തു ജോസഫ് ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയായതിന് ശേഷം മമ്മൂട്ടിച്ചിത്രം ആരംഭിക്കും. ഇതൊരു ക്രൈം ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നയന്‍‌താര ഈ സിനിമയില്‍ മമ്മൂട്ടിയുടെ നായികയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഭാസ്കര്‍ ദി റാസ്കല്‍, പുതിയ നിയമം എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍സും ഒന്നിക്കുന്ന പ്രൊജക്ട് കൂടിയായിരിക്കും ഇത്.

‘ദൃശ്യം’ എന്ന വിസ്മയചിത്രത്തിനായി ജീത്തു ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ആ സിനിമ മമ്മൂട്ടി വേണ്ടെന്നുവയ്ക്കുകയും അത് മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും ഉജ്ജ്വല വിജയമായി മാറുകയും ചെയ്തു.

‘ഊഴം’ എന്ന റിവഞ്ച് ത്രില്ലറിന് ശേഷം ജീത്തു ഇപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രത്തിന്‍റെ തിരക്കിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :