മമ്മൂട്ടി ആകെ മാറുന്നു, രാജ 2 പുതിയ ശൈലി; ഇനിയാണ് കളി!

ഇതുവരെ കണ്ടതൊന്നുമല്ല, രാജ 2 മിന്നിക്കും; വരുന്നത് പുതിയ മമ്മൂട്ടി!

Mammootty, Raja 2, Vysakh, Udaykrishna, Pulimurugan, Shaji Kailas, മമ്മൂട്ടി, രാജ 2, വൈശാഖ്, ഉദയ്കൃഷ്ണ, പുലിമുരുകന്‍, ഷാജി കൈലാസ്
Last Updated: ചൊവ്വ, 10 ജനുവരി 2017 (17:15 IST)
രാജ 2ന്‍റെ വിശേഷങ്ങളും ഊഹാപോഹങ്ങളും പ്രതീക്ഷകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടിച്ചിത്രം മറ്റൊരു പുലിമുരുകനാകുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍. ഇതുവരെ കണ്ടതൊന്നുമല്ല മാസ് മസാല സിനിമയെന്നും ഒന്ന് കണ്ടുനോക്കൂ എന്നുമാണ് അവര്‍ വെല്ലുവിളിക്കുന്നത്.

മമ്മൂട്ടിയും രാജ 2വിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചുകഴിഞ്ഞത്രേ. മമ്മൂട്ടി സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള നൃത്തരംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമായിരിക്കില്ല രാജ 2വിലേത്. മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയില്‍ പ്രതീക്ഷിക്കാം.

ആക്ഷനിലും നൃത്തത്തിലും തകര്‍ത്താടുന്ന ഒരു പുതിയ മമ്മൂട്ടിയെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബോളിവുഡില്‍ നിന്നായിരിക്കും നായികയെത്തുന്നത് എന്നാണ് സൂചന.

തിരക്കഥയെഴുതുന്ന ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. മമ്മൂട്ടി ഉള്‍പ്പെടുന്ന പത്തോളം ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :