ഭൈരവയ്ക്ക് നല്ലകാലം, റിലീസായി നാലാം നാള്‍ കളക്ഷന്‍ 100 കോടിയില്‍ !

ഭൈരവ 100 കോടി ക്ലബിലേക്ക്!

Bairavaa, Bharathan, Vijay, Murugadoss, Shankar, Gautham Menon, ഭൈരവ, ഭരതന്‍, വിജയ്, കീര്‍ത്തി, മുരുഗദോസ്, ഷങ്കര്‍, ഗൌതം മേനോന്‍
Last Modified തിങ്കള്‍, 16 ജനുവരി 2017 (19:48 IST)
പടത്തേക്കുറിച്ച് മോശം അഭിപ്രായമുണ്ടാകുക, എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് പടം മെഗാഹിറ്റാവുക. ഇതാണ് ഇപ്പോള്‍ എന്ന തമിഴ് സിനിമയ്ക്ക് സംഭവിക്കുന്നത്. വിജയ് നായകനായ ഈ സിനിമയെ എല്ലാ ഭാഗത്തുനിന്നും നിരൂപകര്‍ കീറിമുറിച്ച് വിമര്‍ശിച്ചു. എന്നാല്‍ ബോക്സോഫീസ് കളക്ഷനെ ഇതൊന്നും തീരെ ബാധിച്ചിട്ടില്ല.

ആദ്യദിനത്തില്‍ മാത്രം 20 കോടിയോളം കളക്ഷന്‍ നേടിയ സിനിമ നാലുദിവസം കൊണ്ട് 100 കോടി ക്ലബില്‍ പ്രവേശിച്ചു. അതിന് കാരണം തമിഴ്നാട്ടിലെ ലോംഗ് വീക്കെന്‍ഡാണ്.

ഭൈരവ ജനുവരി 12ന് റിലീസായി. 14ന് പൊങ്കല്‍ ആരംഭിച്ചു. 15 ഞായറാഴ്ചയും പൊങ്കല്‍ ദിനവും. 16 കാണുംപൊങ്കല്‍. 17ന് എം ജി ആറിന്‍റെ നൂറാം ജന്‍‌മദിനം പ്രമാണിച്ച് പൊതു അവധി. ഇത്രയും അവധിദിവസങ്ങള്‍ ഒന്നിച്ച് വന്നതിനാല്‍ ഭൈരവ കളക്ഷനില്‍ തകര്‍ത്തുവാരുകയാണ്.

തുപ്പാക്കി, കത്തി, തെരി എന്നീ വിജയ് ചിത്രങ്ങളാണ് മുമ്പ് 100 കോടി ക്ലബില്‍ ഇടം പിടിച്ചിട്ടുള്ളത്. ആ സിനിമകളുടെ അടുത്തെങ്ങും ക്വാളിറ്റി കൊണ്ട് എത്താനായില്ലെങ്കിലും കളക്ഷന്‍ കൊണ്ട് അവയ്ക്കൊപ്പം നില്‍ക്കാന്‍ ഭരതന്‍ സംവിധാനം ചെയ്ത ഈ മസാല സിനിമയ്ക്ക് കഴിഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :