ഭാവനയുടെ ഡേറ്റ് കിട്ടിയില്ല, മിസ് ചെയ്യുമെന്ന് അനൂപ് മേനോന്‍

ഭാവന, അനൂപ് മേനോന്‍, ഷീ ടാക്സി, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍
Last Updated: ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (19:31 IST)
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്സി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 'ആംഗ്രി ബേബീസ്' എന്ന മെഗാഹിറ്റിന് ശേഷം അനൂപ് മേനോനും സജി സുരേന്ദ്രനും ഒന്നിക്കുന്ന ഷീ ടാക്സിയില്‍ പക്ഷേ, നായിക ഭാവനയല്ല. കാവ്യാ മാധവനാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യ നായികയാകുന്ന സിനിമയാണിത്.

ഈ ചിത്രത്തിലും നായികയായി ഭാവനയെ ആലോചിച്ചിരുന്നു. എന്നാല്‍ ഡേറ്റ് ഇല്ലാത്തതുകാരണം ഭാവനയ്ക്ക് തന്‍റെ ഹിറ്റ് ടീമിനൊപ്പം ചേരാനായില്ല. തങ്ങള്‍ എല്ലാവരും എന്തായാലും ഭാവനയെ മിസ് ചെയ്യുമെന്ന് അനൂപ് മേനോന്‍ പറയുന്നു.

"ആംഗ്രി ബേബീസിന്‍റെ വിജയത്തില്‍ നിര്‍ണായക ഘടകമായിരുന്നു ഭാവന. ഞങ്ങള്‍ എല്ലാവരും ഇത്തവണ ഭാവനയെ മിസ് ചെയ്യും. ഡേറ്റ് ക്ലാഷ് കാരണമാണ് ഭാവനയ്ക്ക് ഈ സിനിമയുടെ ഭാഗമാകാന്‍ കഴിയാതെ പോയത്" - അനൂപ് മേനോന്‍ പറയുന്നു.

കൂര്‍ഗിലും ഷിംലയിലുമാണ് ഷീ ടാക്സിയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. ആംഗ്രി ബേബീസ് പോലെ എല്ലാവരെയും എന്‍റര്‍ടെയ്ന്‍ ചെയ്യിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് അനൂപ് മേനോന്‍ വിശ്വസിക്കുന്നത്.

ടിനി ടോം, സുരാജ് വെഞ്ഞാറമൂട് തുടങ്ങി ആംഗ്രി ബേബീസില്‍ ഇല്ലാത്ത ചിലര്‍ ഇത്തവണ സജി സുരേന്ദ്രനൊപ്പമുണ്ട്. റോഡ് മൂവി സ്വഭാവമുള്ള ഷീ ടാക്സിക്ക് തിരക്കഥ രചിക്കുന്നത് കൃഷ്ണ പൂജപ്പുര. ക്യാമറ അനില്‍ നായര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :