ബോക്സോഫീസ് കീഴടക്കി മോഹന്‍ലാല്‍; മുന്തിരിവള്ളികള്‍ മാസ് ഹിറ്റ്!

ബോക്സോഫീസില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു; പടം മെഗാവിജയം!

Mohanlal, Munthirivallikal Thalirkkumbol, Oppam, Pulimurugan, Jibu Jacob, Sindhuraj, മോഹന്‍ലാല്‍, മുന്തിരിവള്ളികള്‍, ഒപ്പം, പുലിമുരുകന്‍, മോഹന്‍ലാല്‍, ജിബു ജേക്കബ്, സിന്ധുരാജ്
Last Modified ശനി, 21 ജനുവരി 2017 (14:08 IST)
മോഹന്‍ലാല്‍ തരംഗമാണ് മലയാളത്തില്‍. ഒപ്പത്തിനും പുലിമുരുകനും ശേഷമെത്തിയെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ഗംഭീര വിജയമാണ് സ്വന്തമാക്കുന്നത്. ഇന്ത്യയില്‍ മാത്രം 337 സെന്‍ററുകളിലാണ് മുന്തിരിവള്ളികള്‍ റിലീസ് ചെയ്തത്. പുലിമുരുകന്‍ ഇന്ത്യയില്‍ 330 തിയേറ്ററുകളില്‍ മാത്രമായിരുന്നു എന്നോര്‍ക്കണം.

കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതോടെ ഈ വര്‍ഷത്തെ ആദ്യ വമ്പന്‍ വിജയമായി മുന്തിരിവള്ളികള്‍ മാറിയിരിക്കുകയാണ്. റിപ്പീറ്റ് ഓഡിയന്‍സാണ് ചിത്രത്തിന് കരുത്താകുന്നത്.

പുലിമുരുകന്‍ 150 കോടിയും ഒപ്പം 80 കോടിയും നേടി വമ്പന്‍ റെക്കോര്‍ഡിട്ടതിന് പിന്നാലെയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ മെഗാവിജയം നേടുന്നത്. ഇതോടെ മലയാളത്തില്‍ ഹാട്രിക് വിജയം സ്വന്തമാക്കി തന്‍റെ താരമൂല്യം ഉയര്‍ത്തിയിരിക്കുകയാണ് പ്രിയനടന്‍.

വി ജെ ജയിംസിന്‍റെ പ്രണയോപനിഷദ് എന്ന ചെറുകഥയെ മനോഹരമായ തിരക്കഥയാക്കിയ സിന്ധുരാജിനും അത് ഗംഭീരമായി എക്സിക്യൂട്ട് ചെയ്ത ജിബു ജേക്കബിനും അഭിമാനിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :