ഇന്ത്യന്‍ യുവതയുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ബിപാഷ എല്ലാ കാര്യത്തിലും പഴയ തലമുറയിലെ താരം ഡിമ്പിള്‍ കപാഡിയയ്‌ക്ക് ഒപ്പമാണോ? എന്തായാലും പഴയ ഡ്രീം ഗേളിനെ പോലെയാണ് ബിപാഷ ഇപ്പോള്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. തന്നേക്കാള്‍ പ്രായം കുറഞ്ഞവരെ പ്രണയിക്കുകയാണ് ബിപാഷ.
എന്നാല്‍ ജീവിതത്തിലാണെന്ന് കരുതരുത്. പുതിയതായി പുറത്ത് വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങളില്‍ ബിപാഷയുടെ നായകന്‍മാര്‍ അവരേക്കാളും ചെറുപ്പമാണ്. അതിലുപരി അതില്‍ ചിലര്‍ സൂപ്പര്‍ നായികയ്‌ക്കൊപ്പം അരങ്ങേറ്റവും കുറിക്കുകയാണ്. രണ്‍ബീര്‍ കപൂര്‍, നീല്‍ നിതിന്‍ മുകേഷ്, മറഡോണ റൊബെല്ലോ എന്നിവരാണ് അവര്‍.
സിദ്ധാര്‍ത്ഥ് ആനന്ദിന്‍റെ ബച്ച്‌ന യേ ഹസീനോം ആണ് രണ്‍ബീര്‍ ബിപാഷയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രം. നീല്‍ നിതിന്‍ ജഹാംഗീര്‍ സുരീതയുടെ ഫ്രീസിലും മറഡോണ റോബല്ലോ സുദീപ് തോ ചത്തോപദ്ധ്യായയുടെ പംഖിലും അഭിനയിക്കുന്നു. ഇതില്‍ രണ്‍ബീര്‍ കപൂര്‍ ഉള്‍പ്പടെയുള്ളവര്‍ ഫീല്‍ഡിലെ തുടക്കക്കാരാണ്. എന്നാല്‍ ഇതൊന്നും ബിപാഷയെ അലട്ടുന്നില്ല.
വിവാദങ്ങളും ഗോസിപ്പുകളും പുത്തരിയല്ലാത്ത താരം നായകന്‍മാര്‍ ചെറുപ്പക്കാരാണെന്നത് കൊണ്ട് എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നു. ഈ ചെറുപ്പക്കാര്‍ക്കൊപ്പം തന്‍റെ കൂട്ട് മികച്ചതാണോ എന്ന് നോക്കിയാല്‍ മതിയെന്നും പറയുകയാണ്. രണ്‍ബീറുമായി നല്ല രസതന്ത്രമാണെന്നും നീലുമായി നല്ല പരസ്പര ബഹുമാനമാണെന്നും പറയുന്ന ബിപ്പിന് പക്ഷേ മറഡോണയെ കുറിച്ച് കാര്യമായിട്ടൊന്നും പറയാനില്ല.
WEBDUNIA|
നേരത്തേ ഡിമ്പിള്‍ കപാഡിയ ദില്‍ ചഹതാ ഹൈ എന്ന ചിത്രത്തില്‍ അക്ഷയ് ഖന്നയ്‌ക്ക് നായികയായിരുന്നു. സൈഫ് അലി ഖാനൊപ്പം ബീയിംഗ് സൈറസിലും അമോല്‍ മാത്രെയ്‌ക്കൊപ്പം ലീലയിലും അഭിനയിച്ചു.