ബിഗ്ബി വന്നു, തല വന്നു, ഇനി തെറിയോടുതെറി !

ഇനി തലയുടെ തെറി !

Amitabh Bachan, Theri, Atlee, Vijay, Ajith, Thala, BigB, Siva, അമിതാഭ് ബച്ചന്‍, തെറി, അറ്റ്‌ലി, വിജയ്, അജിത്, തല, ബിഗ്ബി, ശിവ
Last Modified ബുധന്‍, 13 ജൂലൈ 2016 (21:19 IST)
അമിതാഭ് ബച്ചന്‍ വീണ്ടും സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ബിഗ്ബിയുടെ എ ബി സി എല്‍ നിര്‍മ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തില്‍ ‘തല’ അജിത് നായകനാകും. ചിത്രം സംവിധാനം ചെയ്യുന്നത് വിജയ്ക്ക് ‘തെറി’ സമ്മാനിച്ച സാക്ഷാല്‍ അറ്റ്‌ലി!

അമിതാഭ് ബച്ചന്‍ ഒരു തമിഴ് ചിത്രം നേരത്തേ നിര്‍മ്മിച്ചിട്ടുണ്ട്. അതിലും അജിത്തായിരുന്നു ഒരു നായകന്‍. ‘ഉല്ലാസം’ എന്ന ആ ചിത്രത്തില്‍ വിക്രമായിരുന്നു രണ്ടാമത്തെ നായകന്‍. എന്നാല്‍ ആ സിനിമ പരാജയപ്പെട്ടു. അധികം താമസിയാതെ എ ബി സി എല്‍ കടക്കെണിയില്‍ പെടുകയും ചെയ്തു. പിന്നീട് ബിഗ്ബിയുടെ പോരാട്ടസമാനമായ ജീവിതത്തിലൂടെ നഷ്ടമായതെല്ലാം അദ്ദേഹത്തിന് തിരികെ ലഭിച്ചു.

ഇപ്പോള്‍ തെന്നിന്ത്യയില്‍ ഒരു വമ്പന്‍ ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേക്ക് മടങ്ങിവരാനാണ് അമിതാഭ് ശ്രമിക്കുന്നത്. അതിന് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ധൈര്യം അറ്റ്‌ലി എന്ന സംവിധായകനാണ്. പ്രേക്ഷകരുടെ പള്‍സറിഞ്ഞ സംവിധായകനാണ് അറ്റ്‌ലി. വിജയുടെ തെറി 200 കോടിയോളമാണ് കളക്ഷന്‍ നേടിയത്.

തലയുടെ അമ്പത്തെട്ടാമത്തെ ചിത്രമായാണ് ബിഗ്ബി - അറ്റ്ലി സിനിമ എത്തുക. 57 സംവിധാനം ചെയ്യുന്നത് ശിവയാണ്. ഈ സിനിമയുടെ ജോലികള്‍ ആരംഭിച്ചു. അറ്റ്ലി ഇപ്പോള്‍ തലയ്ക്ക് വേണ്ടിയുള്ള സിനിമയുടെ തിരക്കഥാ രചനയുടെ തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വമ്പന്‍ കൂട്ടുകട്ടിലൂടെ ‘തെറി’യേക്കാള്‍ വലിയ വിജയമാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :