ബി സിയിലെ ചരിത്രം പറയുന്ന ഹൃത്വിക് റോഷന്‍ ചിത്രം മോഹന്‍‌ജൊ ദാരോയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഹൃത്വിക് റോഷന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മോഹന്‍‌ജൊ ദാരോയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ഹൃത്വിക് റോഷന്‍, മോഹന്‍‌ജൊ ദാരോ, അഷുതോഷ് ഗൊവാരിക്കര്‍ hrithik roshan, mohenjo daro, ashutosh gowariker
സജിത്ത്| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (16:17 IST)
ഹൃത്വിക് റോഷന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മോഹന്‍‌ജൊ ദാരോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബി സിയിലെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ജോദാ അക്ബര്‍, ലാഗാന് എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഷുതോഷ് ഗൊവാരിക്കറാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

ഏകദേശം മൂന്ന് വര്‍ഷമെടുത്താണ് മോഹന്‍‌ജൊ ദാരോ നഗരവും അവിടെ ജീവിച്ചിരുന്ന ആളുകളുടെ ശൈലിയും രൂപപ്പെടുത്തിയെടുത്തതെന്ന് സംവിധായകന്‍ പറഞ്ഞു. നൂറ് കോടി ബജറ്റിലാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക. സുനിത ഗവാരികറും സിദ്ധാര്‍ത്ഥ് കപൂറും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :