ബാഹുബലി 2 - ഒരു മോഹന്‍ലാല്‍ ചിത്രം!

ബാഹുബലി 2ല്‍ മോഹന്‍ലാല്‍, രാജമൌലി ചിന്തിക്കുന്നത് ഇങ്ങനെ!

Bahubali, Bahubali 2, Rajamouli, Mohanlal, Prabhas, Anushka, ബാഹുബലി, ബാഹുബലി 2, രാജമൌലി, മോഹന്‍ലാല്‍, പ്രഭാസ്, അനുഷ്ക
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (15:38 IST)
അതിന്‍റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ വാര്‍ത്തകളില്‍ ഇടം‌പിടിച്ച പ്രൊജക്ടാണ്. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് അറിയാന്‍ ഇന്ത്യ മുഴുവന്‍ കാത്തിരിക്കുകയുമാണ്. എന്തായാലും ചിത്രീകരണം ഇപ്പോള്‍ അതിന്‍റെ അവസാന ഘട്ടത്തോട് അടുക്കുകയാണ്. അപ്പോള്‍ നല്‍കാന്‍ ഒരു വാര്‍ത്ത വരുന്നു. മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ ബാഹുബലി 2ല്‍ അഭിനയിക്കുന്നു!

ചിത്രത്തില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക എന്നാണ് വിവരം. ഒരു യുദ്ധരംഗത്തില്‍ മോഹന്‍ലാലിന്‍റെ സാന്നിധ്യമുണ്ടാകുമെന്നും സൂചനകള്‍ ലഭിക്കുന്നുണ്ട്. മോഹന്‍ലാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബാഹുബലി ലൊക്കേഷന്‍ സന്ദര്‍ശിക്കുകയും സംവിധായകന്‍ എസ് എസ് രാജമൌലിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായാണ് അറിയുന്നത്.

ബാഹുബലി 2ന് ശേഷം രാജമൌലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. മനമന്ത, ജനതാ ഗാരേജ്, മന്യം പുലി എന്നീ വലിയ ഹിറ്റുകളിലൂടെ തെലുങ്ക് ജനതയുടെ ആവേശമായി മാറിക്കഴിഞ്ഞ മോഹന്‍ലാലിനെ ബാഹുബലി 2ല്‍ കുറച്ചുസീനുകളില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന രാജമൌലിയുടെ ആശയമാണ് മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്താന്‍ കാരണമത്രേ.

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി അനവധി ബിഗ്ബജറ്റ് ആക്ഷന്‍ സിനിമകള്‍ തെലുങ്ക് സിനിമയിലെ പ്രമുഖ സംവിധായകര്‍ പ്ലാന്‍ ചെയ്യുന്നതായും വിവരം ലഭിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :