ബാര്‍ ലൈസന്‍സും പ്രശ്നങ്ങളും കേരളത്തിലല്ലേ? മമ്മൂട്ടി ദുബായിലെ ബാറില്‍ !

മമ്മൂട്ടി, ലാല്‍ ജൂനിയര്‍, ബാര്‍, മോഹന്‍ലാല്‍, ദിലീപ്, സുരേഷ്ഗോപി
Last Updated: ചൊവ്വ, 12 ഓഗസ്റ്റ് 2014 (18:37 IST)
'ഡോള്‍ഫിന്‍സ്' എന്നൊരു പടം വരുന്നുണ്ട്. ദീപന്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ ആദ്യ പേര് ഡോള്‍ഫിന്‍ ബാര്‍ എന്നായിരുന്നു. സുരേഷ് ഗോപി ഒരു ബാറുടമയെ അവതരിപ്പിക്കുന്ന ചിത്രം. എന്തായാലും സുരേഷ്ഗോപിക്ക് പിന്നാലെ മമ്മൂട്ടിയും ബാറില്‍ കയറാന്‍ ഒരുങ്ങുകയാണ്.

മമ്മൂട്ടി ബാര്‍ ബൌണ്‍സറായി അഭിനയിക്കുന്ന സിനിമയുടെ പേര് 'ഡാന്‍സ് ഡാന്‍സ്'. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ണമായും ദുബായില്‍ ആയിരിക്കുമെന്ന് സൂചന. ഒരു ഡാന്‍സ് ബാറിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

2015ലെ ഓപ്പണ്‍ ഡേറ്റ് ആണ് ഡാന്‍സ് ഡാന്‍സിനായി മമ്മൂട്ടി നല്‍കിയിരിക്കുന്നത്. തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന തുടങ്ങിയ എന്‍റര്‍ടെയ്നറുകള്‍ മമ്മൂട്ടി - ജോണി ആന്‍റണി കൂട്ടുകെട്ടില്‍ ഉണ്ടായിട്ടുണ്ട്.

അതേസമയം, ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ സേതു ആണ് രചിക്കുന്നത്. നവംബറില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഒരു കോമഡി ത്രില്ലറായിരിക്കും ഡ്രൈവിംഗ് ലൈസന്‍സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :