പ്രശസ്ത നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി

കൊച്ചി| WEBDUNIA|
PRO
PRO
പ്രശസ്ത നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി. കൊച്ചി മരടിലെ മുകേഷിന്റെ വസതിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. മരട് രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ഇരുവരും കൊച്ചി തൃപ്പൂണിത്തുറയ്ക്കു സമീപം പുതിയകാവിലെ ക്ഷേത്രത്തിലെത്തി സന്തുഷ്ടദാമ്പത്യത്തിന് ഹോമം നടത്തുകയും ചെയ്തു.

മോഹിനിയാട്ടത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമിയുട ഉസ്താദ് ബിസ്മില്ല ഖാന്‍ യുവ പുരസ്കാറും നേടിയിട്ടുള്ള ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :