പുലിമുരുകൻ 100 കോടി നേടിയതിന് ഒരു കാരണമേയുള്ളൂ, അത് മോഹൻലാലല്ല!

പുലിമുരുകന് ഇത്രയും വലിയ വിജയം നേടിക്കൊടുത്തത് ഒരേയൊരു കാര്യം!

Pulimurugan, Mohanlal, Mammootty, Vysakh, Udaykrishna, Peter Heyn, പുലിമുരുകൻ, മോഹൻലാൽ, മമ്മൂട്ടി, വൈശാഖ്, ഉദയ്‌കൃഷ്‌ണ, പീറ്റർ ഹെയ്ൻ
നിലീന ഫ്രാനി| Last Updated: ബുധന്‍, 9 നവം‌ബര്‍ 2016 (11:49 IST)
100 കോടി ക്ലബിൽ ഇടം പിടിച്ചതിന് പല കാരണങ്ങൾ പലരും പറയുന്നുണ്ട്. മോഹൻലാലിൻറെ പ്രകടനത്തിനും താരമൂല്യത്തിനും തന്നെയാണ് പല റിപ്പോർട്ടുകളും പ്രാധാന്യം നൽകുന്നത്. ചിലർ പറയുന്നു, പീറ്റർ ഹെയ്നിൻറെ ആക്ഷൻ രംഗങ്ങളുടെ സാന്നിധ്യമാണ് ഈ സിനിമയുടെ മഹവിജയത്തിന് കാരണമെന്ന്. ചിലർ ക്രെഡിറ്റ് വൈശാഖിൻറെ സംവിധാനത്തിനും മറ്റുചിലർ സാങ്കേതിക വിദ്യയ്ക്കും ഇനിയും ചിലർ ഗോപിസുന്ദറിൻറെ പശ്ചാത്തല സംഗീതത്തിനും നൽകുന്നു.

ഈ ഘടകങ്ങളെല്ലാം പുലിമുരുകൻറെ വിജയത്തിന് നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ ഇതിനെല്ലാം മുകളിൽ പുലിമുരുകൻറെ വമ്പൻ വിജയത്തിന് കാരണമായത് ഉദയ്‌കൃഷ്‌ണയുടെ ഒന്നാന്തരം തിരക്കഥയാണ്. എല്ലാ കൊമേഴ്സ്യൽ ഘടകങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള തിരക്കഥയാണ് ഉദയ്‌കൃഷ്‌ണ രചിച്ചത്. പ്രേക്ഷകരെ മുന്നിൽ കണ്ടുള്ള എഴുത്തായിരുന്നു അദ്ദേഹത്തിൻറേത്.

ഒരു യൂണിവേഴ്‌സൽ സബ്‌ജക്ട് ഈ സിനിമയ്ക്കായി ഉദയ്‌കൃഷ്‌ണ തെരഞ്ഞെടുത്തു. ആ സബ്‌ജക്ട് കുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും മുന്നിൽ കണ്ടുകൊണ്ട് തിരക്കഥ രചിച്ചതുകൊണ്ട് ഇത് എല്ലാവരുടെയും സിനിമയായി മാറി. ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് പിറന്നത് അങ്ങനെയാണ്.

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളുടെ പട്ടികയെടുത്താൽ അതിൽ ഉദയ്‌കൃഷ്‌ണയ്ക്ക് സ്ഥാനമുണ്ടാകുമോ എന്ന് സംശയമാണ്. എന്നാൽ പ്രേക്ഷകരുടെ പൾസ് മനസിലാക്കി തിരക്കഥയെഴുതുന്നവരുടെ കൂട്ടത്തിൽ നമ്പർ വൺ തന്നെയാണ് അദ്ദേഹം എന്നതിൽ സംശയമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :