ദൃശ്യം കഴിഞ്ഞാലും മോഹന്‍ലാലിനെ വിടാതെ കമല്‍ഹാസന്‍!

ദൃശ്യം, കമല്‍ഹാസന്‍, പാപനാശം, പെരുച്ചാഴി, മോഹന്‍ലാല്‍
Last Updated: ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (19:29 IST)
കമല്‍ഹാസന്‍ ഒരുപാട് റീമേക്ക് സിനിമകളില്‍ നായകനായിട്ടുണ്ട്. ആയിരത്തില്‍ ഒരുവന്‍, വസൂല്‍‌രാജ എം ബി ബി എസ്, ഇപ്പോള്‍ പാപനാശം തുടങ്ങി കുറേ ചിത്രങ്ങള്‍. പാപനാശം എന്ന പുതിയ സിനിമ മലയാളത്തിന്‍റെ സ്വന്തം ദൃശ്യത്തിന്‍റെ റീമേക്കാണ്.

ദൃശ്യം കഴിഞ്ഞാല്‍ ഉടന്‍ തന്നെ മറ്റൊരു മോഹന്‍ലാല്‍ ചിത്രം റീമേക്ക് ചെയ്യാനാണ് കമല്‍ഹാസന്‍ ആലോചിക്കുന്നത്. ഇപ്പോള്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശിപ്പിക്കുന്ന 'പെരുച്ചാഴി' റീമേക്ക് ചെയ്യാനാണ് കമല്‍ ഒരുങ്ങുന്നത്.

പാപനാശം പോലെ ഒരു ഇമോഷണല്‍ ത്രില്ലറിന് ശേഷം ഒന്നാന്തരം കോമഡി വര്‍ക്കൌട്ട് ചെയ്യാവുന്ന ഒരു സബ്ജക്ട് തിരഞ്ഞപ്പോഴാണ് കമലിന് മുന്നില്‍ പെരുച്ചാഴിയെത്തുന്നത്. പെരുച്ചാഴിയുടെ ത്രെഡ് പെരുത്തിഷ്ടമായ കമല്‍ ഈ സിനിമ റീമേക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

മലയാളത്തില്‍ പെരുച്ചാഴി ഒരുക്കിയ അരുണ്‍ വൈദ്യനാഥന്‍ തന്നെ തമിഴിലും ഈ സിനിമ ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന ഗംഭീര തമിഴ് ചിത്രമൊരുക്കിയ സംവിധായകനാണ് അരുണ്‍ വൈദ്യനാഥന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :