തെലുങ്കില്‍ മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍, ഇനി ലക്‍ഷ്യം കന്നഡ!

മലയാളവും തമിഴും തെലുങ്കും കീഴടക്കി, ഇനി കന്നഡ പിടിക്കാന്‍ മോഹന്‍ലാല്‍ !

Mohanlal, Kanneshwara, Upendra, Dileep, Jayaram, Prithviraj, മോഹന്‍ലാല്‍, കണ്ണേശ്വരാ, ഉപേന്ദ്ര, ദിലീപ്, ജയറാം, പൃഥ്വിരാജ്
Last Updated: ചൊവ്വ, 15 നവം‌ബര്‍ 2016 (15:45 IST)
തെലുങ്കില്‍ ഇപ്പോള്‍ മോഹന്‍ലാല്‍ ഒരു സൂപ്പര്‍താരമാണ്. ജനതാഗാരേജ് എന്ന മെഗാഹിറ്റ് ചിത്രത്തോടെയാണ് തെലുങ്ക് താരങ്ങള്‍ക്കൊപ്പം മോഹന്‍ലാലിനും അവിടത്തെ പ്രേക്ഷകര്‍ മനസില്‍ ഇടം നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന് അവിടെ ഫാന്‍സ് അസോസിയേഷന്‍ പോലും രൂപീകരിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു.

നേരത്തേ, ജില്ല എന്ന സിനിമയിലൂടെ തമിഴകവും കമ്പനിയിലൂടെയും ഹിന്ദിസിനിമാലോകവും മോഹന്‍ലാലിന് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. കന്നഡസിനിമയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ‘മൈത്രി’യില്‍ മോഹന്‍ലാലായിരുന്നു നായകന്‍.

ഇപ്പോഴിതാ മോഹന്‍ലാല്‍ വീണ്ടും കന്നഡയിലെത്തുകയാണ്. ‘കണ്ണേശ്വരാ’ എന്നാണ് സിനിമയുടെ പേര്. കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വേദികയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയാകുന്നത്.

ചിത്രത്തിന്‍റെ ഷൂട്ടിംഗ് ബംഗലൂരുവില്‍ ആരംഭിച്ചു. ഒരു അണ്ടര്‍വേള്‍ഡ് ത്രില്ലറാണ് ഈ സിനിമയെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :