തിരിച്ചുവരവുകളുടെ 'ഹൌ ഓള്‍ഡ് ആര്‍ യു', ഇനി കജോള്‍!

കജോള്‍, സമാന്ത, സൂര്യ, അജയ് ദേവ്ഗണ്‍, മഞ്ജു വാര്യര്‍
Last Updated: തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (17:39 IST)
ആദ്യം മഞ്ജു വാര്യര്‍, ഇനി ജ്യോതികയും കജോളും‍. 'ഹൌ ഓള്‍ഡ് ആര്‍ യു' തിരിച്ചുവരവുകളുടെ ആഘോഷമാകുകയാണ്. അതേ, ഹിന്ദി സിനിമയുടെ താരറാണിയായിരുന്ന കജോള്‍ തിരിച്ചെത്തുന്നു. മലയാളം സൂപ്പര്‍ഹിറ്റ് ചിത്രം ഹൌ ഓള്‍ഡ് ആര്‍ യുവിന്റെ ഹിന്ദി റീമേക്കിലൂടെയാണ് കജോളിന്‍റെ മടങ്ങിവരവ്.

ഈ സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം കജോളിന്‍റെ ഭര്‍ത്താവും ഹിന്ദി സൂപ്പര്‍താരവുമായ അജയ് ദേവ്ഗണ്‍ സ്വന്തമാക്കിയിട്ടുണ്ട്. നായിക കജോള്‍ ആകും എന്നല്ലാതെ മറ്റ് താരങ്ങളെയോ സാങ്കേതിക വിദഗ്ധരെയോ തീരുമാനിച്ചിട്ടില്ല. ചിത്രം അശ്വിനി ധിര്‍ ചിത്രം സംവിധാനം ചെയ്യുമെന്ന് ആദ്യം വിവരമുണ്ടായിരുന്നു. എന്നാല്‍ മലയാള ചിത്രം സംവിധാനം ചെയ്ത റോഷന്‍ ആന്‍ഡ്രൂസിനെ തന്നെ സംവിധായകനായി പരിഗണിക്കുന്നു എന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

അത് സാധ്യമായാല്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ആദ്യ ബോളിവുഡ് ചിത്രമാകും ഹൌ ഓള്‍ഡ് ആര്‍ യു. ഏറെക്കാലം മുമ്പ് 'ഉദയനാണ് താരം' ഹിന്ദി റീമേക്ക് ഒരുക്കാന്‍ റോഷന്‍ ശ്രമിച്ചിരുന്നു. അതിനുവേണ്ടി ഒരു വര്‍ഷത്തോളം സമയം ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്നീട് റോഷന്‍ പിന്‍‌മാറുകയായിരുന്നു.

തമിഴ് ഹൌ ഓള്‍ഡ് ആര്‍ യു സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. ഈ സിനിമയില്‍ അഭിനയിക്കുന്നില്ല. ജ്യോതികയുടെ ഭര്‍ത്താവായി പ്രസന്നയെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :