ചാക്കോച്ചിയും ഇന്ദുചൂഢനുമൊക്കെ രാജന്‍ സക്കറിയയിലുണ്ട്, ‘കസബ’ വരുന്നു; കേരളം ഇളക്കിമറിക്കാന്‍ !

ലേലം പോലെ, നരസിംഹം പോലെ, സംഘം പോലെ - ‘കസബ’ വരുന്നു, കേരളം ഇളക്കിമറിക്കാന്‍ !

kasaba, Mammootty, Renji Panicker, Dileep, Mohanlal,  കസബ, മമ്മൂട്ടി, രണ്‍ജി പണിക്കര്‍, മോഹന്‍ലാല്‍, ദിലീപ്
Last Modified ശനി, 18 ജൂണ്‍ 2016 (11:24 IST)
നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ‘കസബ’ ജൂലൈ ഏഴിന് പ്രദര്‍ശനം തുടങ്ങുകയാണ്. മമ്മൂട്ടി രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി അഭിനയിക്കുന്ന സിനിമ മലയാളത്തിലെ തന്നെ ഏറ്റവും വലിയ കൊമേഴ്സ്യല്‍ വിജയമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുതിയ കാലത്തിന്‍റെ സംവിധായകരുടെ കൈപ്പിടിയിലാണ് ഇപ്പോള്‍ മലയാള സിനിമയെങ്കിലും പഴയ ശൈലിയിലുള്ള സിനിമകളുടെ ആരാധകനാണ് നിതിന്‍ രണ്‍ജി പണിക്കര്‍. നരസിംഹവും ലേലവും സംഘവുമൊക്കെയാണ് നിഥിന്‍ ഏറെ ഇഷ്ടപ്പെടുന്ന സിനിമകള്‍.

ഇതില്‍ നിഥിന്‍റെ അച്ഛന്‍ രണ്‍ജി പണിക്കര്‍ എഴുതിയ ലേലത്തോട് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. ‘ലേലം’ ആ വര്‍ഷം ഇന്ത്യയിലിറങ്ങിയ ഏറ്റവും മികച്ച സിനിമയാണെന്ന് നിഥിന്‍ വിശ്വസിക്കുന്നു.

അതുകൊണ്ടുതന്നെ സംവിധാനത്തില്‍ ജോഷിയുടെയും ഷാജി കൈലാസിന്‍റെയും രണ്‍ജി പണിക്കരുടെയും രഞ്ജിത്തിന്‍റെയുമൊക്കെ ശൈലി നിഥിന്‍ രണ്‍ജി പണിക്കരിലും കണ്ടേക്കാം. എന്നാല്‍ അതിലൊക്കെ ഉപരിയായി തന്‍റേതായ ഒരു ശൈലി ‘കസബ’യില്‍ പ്രതീക്ഷിക്കാമെന്നും നിഥിന്‍ രണ്‍ജി പണിക്കര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :