കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ മദ്യപാനിയായ ആ പൊലീസുദ്യോഗസ്ഥന്‍ വീണ്ടും!

മെമ്മറീസ്, പൃഥ്വിരാജ്, അരുള്‍നിധി, ജീത്തു ജോസഫ്, ദിലീപ്
Last Updated: തിങ്കള്‍, 17 ഓഗസ്റ്റ് 2015 (18:20 IST)
‘മെമ്മറീസ്’ മലയാളത്തിലെ മികച്ച ഇന്‍‌വെസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ ഒന്നാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആ ചിത്രത്തിലെ സാം അലക്സ് എന്ന മദ്യപാനിയായ പൊലീസ് ഉദ്യോഗസ്ഥനെ പൃഥ്വിരാജ് അനശ്വരമാക്കി. എന്തായാലും ഇനി ഒരിക്കല്‍ കൂടി സാം അലക്സിനെ നമുക്ക് കാണാനാകും. മലയാളത്തിലല്ല, തമിഴിലാണെന്ന് മാത്രം.

മെമ്മറീസിന്‍റെ തമിഴ് റീമേക്കിന്‍റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. യുവനിരയിലെ ശ്രദ്ധേയനായ നായകന്‍ അരുള്‍നിധിയാണ് ഈ ചിത്രത്തില്‍ പൃഥ്വി അവതരിപ്പിച്ച നായകവേഷം അവതരിപ്പിക്കുക. ‘ഈറം’ എന്ന മെഗാഹിറ്റ് തമിഴ് ചിത്രം സംവിധാനം ചെയ്ത അറിവഴകന്‍ ചിത്രം സംവിധാനം ചെയ്യും.

ശ്രീ തെനന്‍‌ഡല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമ ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. മറ്റ് താരങ്ങളെയും സാങ്കേതികവിദഗ്ധരെയും നിര്‍ണ്ണയിച്ചുവരുന്നു.

മൌനഗുരു, ഡിമോണ്ടി കോളനി തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ഒന്നാം നിരയിലേക്ക് കുതിക്കുന്ന അരുള്‍ നിധിക്ക് മെമ്മറീസ് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :