കമല്‍‌ഹാസനും അജിത്തും ഒന്നിക്കുന്നു!

കമല്‍ഹാസന്‍, അജിത്, ഗൌതം വാസുദേവ് മേനോന്‍, വിജയ്, രജനി
Last Updated: ബുധന്‍, 8 ഒക്‌ടോബര്‍ 2014 (17:46 IST)
കമല്‍ഹാസനും അജിത്തും ഒന്നിക്കുകയാണ്. രണ്ടുപേരും കോടിക്കണക്കിന് ആരാധകര്‍ ഉള്ളവര്‍. തമിഴ് സിനിമാ ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്നവര്‍. ഇവര്‍ ഒരുമിച്ചാല്‍ മഹാത്ഭുതം സംഭവിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്?

ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന അജിത് ചിത്രത്തിലാണ് കമലും എത്തുന്നത്. ചിത്രത്തില്‍ കമല്‍ അഭിനയിക്കുന്നൊന്നുമില്ല. കമലിന്‍റെ ശബ്‌ദം മാത്രമായിരിക്കും ചിത്രത്തില്‍ ഉണ്ടാവുക.

കഥയുടെ നിര്‍ണായക ഘട്ടത്തില്‍ വോയ്സ് ഓവറായി കമല്‍ഹാസന്‍റെ ശബ്ദം ഉപയോഗിക്കാനാണ് ഗൌതം മേനോന്‍ തീരുമാനിച്ചിരിക്കുന്നത്. ഇനിയും പേരിട്ടില്ലാത്ത ഈ ആക്ഷന്‍ ത്രില്ലറിന് കമന്‍റെ ശബ്ദസൌന്ദര്യം മാറ്റുകൂട്ടുമെന്നാണ് ഗൌതം പ്രതീക്ഷിക്കുന്നത്.

ഗൌതം മേനോന്‍റെ വേട്ടയാട് വിളയാട് എന്ന ചിത്രത്തില്‍ കമല്‍ ആയിരുന്നു നായകന്‍.

'തല 55' എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ഫൈനല്‍ സ്റ്റേജിലാണ്. അനുഷ്ക ഷെട്ടിയും ത്രിഷയുമാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജ് ഈണമിടുന്ന ഈ സിനിമ പൊങ്കലിന് പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :