ഒരു ഗ്രാമീണ ത്രില്ലറുമായി മമ്മൂട്ടി വരുന്നു!

നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലറുമായി മമ്മൂട്ടി!

Mammootty, Shyam Dhar, Prithviraj, Dileep, Thoppil Joppan, Pulimurugan, Kabali, മമ്മൂട്ടി, ശ്യാം ധര്‍, പൃഥ്വിരാജ്, ദിലീപ്, തോപ്പില്‍ ജോപ്പന്‍, പുലിമുരുകന്‍, കബാലി
Last Modified ചൊവ്വ, 26 ജൂലൈ 2016 (16:17 IST)
‘സെവന്‍‌ത് ഡേ’ എന്ന പൃഥ്വിരാജ് സിനിമ ഓര്‍ക്കുന്നുണ്ടാവുമല്ലോ. സമീപകാലത്തുണ്ടായ മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായിരുന്നു അത്. ശ്യാം ധര്‍ എന്ന നവാഗതനായിരുന്നു ആ സിനിമയുടെ സം‌വിധായകന്‍. ശ്യാം ധര്‍ തന്‍റെ രണ്ടാമത്തെ സിനിമയുടെ തിരക്കിലാണ്.

സാക്ഷാല്‍ മമ്മൂട്ടിയെ നായകനാക്കിയാണ് ശ്യാം ധര്‍ തന്‍റെ പുതിയ സിനിമ ഒരുക്കുന്നത്. ഈ വര്‍ഷം അവസാനം ഈ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും.

ഇടുക്കിയില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ഒരു സിനിമയായിരിക്കും ഇത്. തോപ്പില്‍ ജോപ്പന് ശേഷം ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന മമ്മൂട്ടി സിനിമ.

രതീഷ് രവിയാണ് മമ്മൂട്ടി - ശ്യാം ധര്‍ പ്രൊജക്ടിന് തിരക്കഥ രചിക്കുന്നത്. നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലമാണെങ്കിലും ഈ സിനിമയ്ക്ക് ഒരു ത്രില്ലര്‍ സ്വഭാവമുണ്ടായിരിക്കുമെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :