ആ പത്താം ക്ലാസുകാരി സമ്മാനിച്ചതാണ് ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആദ്യ നാല് വരികള്‍ ‍!

പത്താം ക്ലാസുകാരി സമ്മാനിച്ചതാണ് ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആദ്യ നാല് വരികള്‍ !

AISWARYA| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (10:49 IST)
വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്.
'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന തുടങ്ങുന്ന പാട്ട്. അനില്‍ പനച്ചൂരാനായിരുന്നു പാട്ടിന്റെ വരികളെഴുതിയിരുന്നത്.

എന്നാല്‍ അതിന്റെ ആദ്യത്തെ നാല് വരി എഴുതിയത് അനില്‍ പനച്ചൂരാന്‍ അല്ലൊന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വെളിപാടിന്റെ പുസ്തകത്തിന് വേണ്ടി കഥയൊരുക്കിയ ബെന്നി പി നായരമ്പലത്തിന്റെ പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ സൂസന്നയാണ് ഈ പാട്ട് സിനിമയിലേക്കെത്തിച്ചത്.

ഞാറയ്ക്കല്‍ പെരുമ്പള്ളിയിലെ സ്കൂളില്‍ പഠിക്കുന്ന സൂസന്ന കൂട്ടുകാര്‍ പാടി നടക്കുന്ന പാട്ട് പിതാവിന് മുന്നിലെത്തിക്കുകയായിരുന്നു. തുടക്കം ചെണ്ടയുടെ താളത്തില്‍ തുടങ്ങുന്ന പാട്ട്‌ബെന്നിയ്ക്ക് ഇഷ്ടപ്പെട്ടതോടെ സംവിധായകനെ വിവരം അറിയിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :