"അരുണേട്ടാ... ഐ മിസ് യു" - ഇനി ദിലീപിനൊപ്പം!

ദിലീപ്, അനുശ്രീ, സിദ്ദാര്‍ത്ഥ്, മമ്മൂട്ടി, ജയറാം
Last Updated: ശനി, 15 നവം‌ബര്‍ 2014 (13:16 IST)
"അരുണേട്ടാ... ഐ മിസ് യു" - പ്രേക്ഷകര്‍ മറക്കാനിടയില്ല ഈ ഡയലോഗ്. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ കലാമണ്ഡലം രാജശ്രീ എന്ന നായികാകഥാപാത്രം നായകനോട് പറയുന്നതാണ്. ആ ഒറ്റക്കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനുശ്രീ.

അനുശ്രീ ഇനി ദിലീപിന്‍റെ നായികയാകുകയാണ്. സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപിന് നായികയായി അനുശ്രീയെ തീരുമാനിച്ചു. ഹാന്‍‌ഡ് മെയ്ഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്.

പ്രശാന്ത് പിള്ള സംഗീതം നല്‍കുന്ന സിനിമയ്ക്ക് ഷൈജു ഖാലിദ് ക്യാമറ ചലിപ്പിക്കുന്നു.

'നിദ്ര'യ്ക്ക് ശേഷം സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു കുടുംബചിത്രമായിരിക്കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :