അനുഷ്ക ഔട്ടാകും, ‘മരിച്ച’ ഹന്‍സിക തിരിച്ചെത്തും !

അനുഷ്ക, ഹന്‍സിക, സൂര്യ, സിങ്കം, ഹരി
Last Modified തിങ്കള്‍, 4 മെയ് 2015 (17:06 IST)
നമ്മുടെ സേതുരാമയ്യരായി മമ്മൂട്ടിക്ക് പകരം മറ്റൊരാള്‍ അഭിനയിച്ചാല്‍ ശരിയാകുമോ? അല്ലെങ്കില്‍ മമ്മൂട്ടിയുടെ കഥാപാത്രമില്ലാതെ മറ്റൊരാളെ വച്ച് ആ സി ബി ഐ സീരീസ് മുമ്പോട്ടുകൊണ്ടുപോകാന്‍ സാധിക്കുമോ? ഇതിനൊക്കെ ‘അസാധ്യം’ എന്നൊരുത്തരം ചോദ്യകര്‍ത്താവിന്‍റെ ഉള്ളില്‍ തന്നെ ഉയര്‍ന്നുവരും.

തമിഴകത്ത് ‘സിങ്കം’ സീരിസില്‍ സൂര്യയ്ക്ക് പകരം മറ്റൊരാള്‍ വന്നാലോ? അതും ചിന്തിക്കാനാവില്ല തന്നെ. പറഞ്ഞുവരുന്നത് സിങ്കം സീരീസിനെക്കുറിച്ചുതന്നെ. മാറുന്നത് സൂര്യയല്ലെന്ന് മാത്രം. സിങ്കം, സിങ്കം 2 എന്നീ സിനിമകളില്‍ നായികയായിരുന്ന ഷെട്ടി സിങ്കം 3യില്‍ ഉണ്ടാവില്ല എന്നാണ് വിവരം.

അവതരിപ്പിക്കുന്ന ദുരൈസിങ്കം എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കാമുകിയായ കാവ്യ എന്ന കഥാപാത്രത്തെയാണ് ആദ്യത്തെ രണ്ടുസിനിമകളിലും അനുഷ്ക ഷെട്ടി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മൂന്നാം ഭാഗത്തില്‍ ഈ കഥാപാത്രം ഉണ്ടാകില്ല.

അനുഷ്കയ്ക്ക് പകരം സിങ്കം 3യില്‍ നായികയായെത്തുന്നത് ഹന്‍സിക മൊട്‌വാണിയാണെന്നാണ് വിവരം. കൌതുകകരമായ ഒരു കാര്യമുണ്ട്. സിങ്കം 2വില്‍ ഹന്‍സിക ഉപനായികയായിരുന്നു. ആ ചിത്രത്തില്‍ ഹന്‍സിക അവതരിപ്പിച്ച സത്യ എന്ന കഥാപാത്രം മരിക്കുകയാണ്.

സിങ്കം 3യില്‍ ഹന്‍സിക നായികയാകണമെങ്കില്‍ അതൊരു പുതിയ കഥാപാത്രമായിരിക്കണം. അതോ സത്യ എന്ന കഥാപാത്രം പുനര്‍ജ്ജനിക്കുമോ? കാത്തിരുന്നുകാണുക തന്നെ.

സംവിധായകന്‍ ഹരി ഇപ്പോള്‍ സിങ്കം 3യുടെ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ്‍ അവസാനത്തോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സൂര്യ തന്നെ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :