അഞ്ചാന് ആരാ‍ണ് യു സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്?

Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (16:21 IST)
ആക്‍ഷനും ഗ്ലാമറും ഏറെയുള്ള ചിത്രം അഞ്ചാന് എങ്ങനെയാണ് യു സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചത്? ചിത്രം കണ്ട പലരും ചോദിച്ച ചോദ്യമാണിത്. എന്നാല്‍ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്നാണ് പുതിയ വാര്‍ത്തകള്‍. വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റിന് വേണ്ടി സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം സര്‍ട്ടിഫിക്കേഷന്‍ സി ഇ ഒ രാകേഷ്‌കുമാറിന്‌ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.
 
സിനിമ യു സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ ഐ ഫോണും ലാപ്‌ടോപ്പും രാകേഷ്‌ കൈപ്പറ്റിയത്രേ. ഒരു തെലുങ്ക്‌ സിനിമയുമായി ബന്ധപ്പെട്ട്‌ 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവും കുമാറിനെതിരേ നിലവിലുണ്ട്‌.
 
 സൂര്യയും സാമന്തയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ സംവിധാനം ലിംഗുസ്വാമിയാണ്‌. കൈക്കൂലി വിവാദം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ രാകേഷ്‌കുമാര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ ചിത്രങ്ങളുടെയും പ്രമോകളുടേയും പട്ടിക പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നും സിബിഐ വാങ്ങി കഴിഞ്ഞു. ഇത് ചിത്രത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :