മമ്മൂട്ടി മുമ്പ് അവതരിപ്പിച്ചിട്ടില്ലാത്ത കഥാപാത്രം, അതുകൊണ്ടുതന്നെ അത് വെല്ലുവിളിയായിരുന്നു!

വെള്ളി, 19 ജനുവരി 2018 (17:21 IST)

Mammootty, Anwar Rasheed, Anjali Menon, Benny, Lal Jose, മമ്മൂട്ടി, അന്‍‌വര്‍ റഷീദ്, അഞ്ജലി മേനോന്‍, ബെന്നി, ലാല്‍ ജോസ്

അപൂര്‍വ്വമായി മാത്രമേ മമ്മൂട്ടി ഡബിള്‍ റോളുകള്‍ ചെയ്യാറുള്ളൂ. ആ പ്രൊജക്ടിന് തന്‍റെ ഇരട്ടവേഷം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് അദ്ദേഹം അതിന് തയ്യാറാവുക. എങ്കിലും മമ്മൂട്ടിയുടെ ഡബിള്‍ റോളുകള്‍ ബോക്സോഫീസില്‍ പലപ്പോഴും കോടിക്കിലുക്കം കേള്‍പ്പിച്ചിട്ടുണ്ട്.
 
അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത ‘അണ്ണന്‍‌തമ്പി’ എന്ന സിനിമയുടെ പ്രത്യേകത മമ്മൂട്ടിയുടെ ഇരട്ടവേഷങ്ങളായിരുന്നു. ചട്ടമ്പിയായ ജ്യേഷ്ടനും നല്ലവനായ അനുജനുമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചു. 
 
രാജമാണിക്യം, ഛോട്ടാമുംബൈ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അന്‍‌വര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അണ്ണന്‍‌തമ്പി. തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലമായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ക്ക് എന്ത് വ്യത്യസ്തത നല്‍കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും തലപുകഞ്ഞാലോചിച്ചതിന്‍റെ ഫലമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച ഊമയായ കഥാപാത്രം.
 
മമ്മൂട്ടി തന്‍റെ കരിയറില്‍ ആദ്യമായായിരുന്നു ഊമയായ കഥാപാത്രത്തെ അവതരിപ്പിച്ചത്. അച്ചു എന്ന ആ കഥാപാത്രം ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്തു. റായ് ലക്‍ഷ്മിയും ഗോപികയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.
 
2008 ഏപ്രില്‍ 17ന് വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ അണ്ണന്‍ തമ്പിക്ക് 3.8 കോടി രൂപയായിരുന്നു ബജറ്റ്. തകര്‍പ്പന്‍ ഹിറ്റായി മാറിയ സിനിമ 20 കോടിയോളം കളക്ഷന്‍ വാരിക്കൂട്ടി. സുരാജിന്‍റെയും സലിം‌കുമാറിന്‍റെയും തകര്‍പ്പന്‍ കോമഡികള്‍ സിനിമയുടെ വന്‍ വിജയത്തിന് സഹായകമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒരു ചെറുപ്പക്കാരന്‍ മമ്മൂട്ടിയോട് കഥ പറയാന്‍ പോയ കഥ, പിന്നീടയാള്‍ ഒരു തകര്‍പ്പന്‍ മമ്മൂട്ടിച്ചിത്രം ഒരുക്കി!

മലയാള സിനിമയില്‍ ഒട്ടേറെ സംവിധായകര്‍ അവരുടെ ആദ്യചിത്രം സംവിധാനം ചെയ്തത് മമ്മൂട്ടിയെ ...

news

കടുകു മണി വ്യത്യാസത്തിൽ ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാല്‍ ഇങ്ങളെ എന്‍ജിന്‍ തവിടുപൊടി; പോസ്റ്റ് വൈറല്‍

വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയനടിയായ ഹണിറോസ്. ...

news

30 മിനിറ്റേ കണ്ടുള്ളു, മമ്മൂട്ടി വിസ്മയിപ്പിച്ചു- മറ്റാർക്കും കഴിയാത്ത ഗംഭീര വേഷമെന്ന് നാഷണൽ അവാർഡ് ജേതാവ്

റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രത്തിന്റെ റിലീസിംഗ് നീണ്ടുപോവുകയാണ്. ചില ...

news

മമ്മൂട്ടിയല്ല, വിജയ്‌യും അല്ല! - ഇഷ്ട നടനെ തുറന്നു പറഞ്ഞ് നയൻതാര

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. സിനിമകൾ തിരഞ്ഞെടുക്കുന്ന കര്യത്തിൽ നയൻസ് ...

Widgets Magazine