രാജ്‌കുമാർ ഹിറാനി ചിത്രത്തിൽ ഷാറൂഖ് ഖാനും തപ്‌സിയും ഒന്നിക്കുന്നു, ഒരുങ്ങുന്നത് സോഷ്യൽ ഡ്രാമ

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (14:15 IST)
ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാനും തപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. രാജ്‌കുമാർ ഹിറാനി ഒരുക്കുന്ന സോഷ്യൽ ഡ്രാമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പഞ്ചാബിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ വ്യക്തിയുടെ വേഷമാണ് ഷാറൂഖ് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.

നിലവിൽ സിദ്ധാർത് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഷാറൂഖാന്‍. രണ്ടുവർഷത്തിന് ശേഷം അഭിനയിക്കുന്ന ചിത്രം ഒരു സ്പൈ‌ത്രില്ലറാണ്.പിക പദുകോണാണ് നായിക. അതേസമയം സഞ്ജു എന്ന ചിത്രമാണ് രാജ്കുമാര്‍ ഹിരാനിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :