എത്തന രജനിപ്പടം പാത്തിരുക്ക് അണ്ണൈ! - മമ്മൂട്ടി കസറുന്നു; സ്ട്രീറ്റ് ലൈറ്റ്സ് ട്രെയിലര്‍

ബുധന്‍, 17 ജനുവരി 2018 (19:09 IST)

Street Lights Trailer, Street Lights, Mammootty, Shamdutt, സ്ട്രീറ്റ് ലൈറ്റ്സ് ട്രെയിലര്‍, സ്ട്രീറ്റ് ലൈറ്റ്സ്, മമ്മൂട്ടി, ഷാംദത്ത്

ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലുമായി ജനുവരി 26നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തകര്‍പ്പന്‍ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
സ്ട്രീറ്റ് ലൈറ്റ്സ് നിര്‍മ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്. താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്‍റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കല്‍ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി “ഈ സിനിമ എത്ര പെട്ടെന്ന് തുടങ്ങാന്‍ പറ്റും?” എന്നാണ് അന്വേഷിച്ചത്. മാത്രമല്ല, കഥയില്‍ ആവേശം കയറിയ മമ്മൂട്ടി താന്‍ തന്നെ പടം നിര്‍മ്മിക്കാമെന്നും അറിയിച്ചു. 
 
ഈ സിനിമയില്‍ ഒരു നായിക ഇല്ല എന്നതും പ്രത്യേകതയാണ്. 35 ദിവസം കൊണ്ട് ഷാംദത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ലിജോ മോള്‍, സോഹന്‍ സീനുലാല്‍, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. 
  
മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, പ്രമാണി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം ഷാംദത്തായിരുന്നു. കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍, വിശ്വരൂപം 2 എന്നിവയുടെ ക്യാമറയും അദ്ദേഹമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കമ്യൂണിസ്റ്റ് നേതാവായി മമ്മൂട്ടി, മൂന്ന് വ്യത്യസ്ത കാലങ്ങളിലൂടെ മെഗാസ്റ്റാര്‍

മമ്മൂട്ടി കമ്യൂണിസ്റ്റ് നേതാവായി അഭിനയിക്കുന്നു. മുമ്പും മമ്മൂട്ടി പല സിനിമകളിലും അത്തരം ...

news

മോഹൻലാലിന്റെ ഊഴം കഴിഞ്ഞു, ഇനി മമ്മൂട്ടിയുടേത്!

നിരവധി ചിത്രങ്ങളാണ് ഈ വർഷം മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനുള്ളത്. ആരാധകരില്‍ ആവേശം ...

news

ഇത് കമൽഹാസനല്ല, 'ഇന്ത്യൻ' സിനിമയുമല്ല, റിലീസ് ചെയ്യാനുള്ള പുത്തൻ പടം! - നടനാരെന്നറിഞ്ഞാൽ ഞെട്ടും!

ആരാധകരെ ഞെട്ടിച്ച് തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിയ്ക്കുകയാണ് തമിഴ് ...

news

ആമിയിലെ സർപ്രൈസ് പുറത്തുവിട്ട് മഞ്ജു!

കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' വിവാദങ്ങൾ കൊണ്ട് ചൂടു‌പിടിച്ചിരിക്കുകയാണ്. ഇതിനിടയിൽ ...

Widgets Magazine