aparna shaji|
Last Modified ചൊവ്വ, 12 ജൂലൈ 2016 (13:43 IST)
പൃഥ്വിരാജ്- പാർവതി കൂട്ടുകെട്ടിൽ പിറന്ന
എന്നു നിന്റെ മൊയ്തീൻ മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. മൊയ്തീനേയും കാഞ്ചനമാലയെയും നെഞ്ചിലേറ്റിയവരായിരുന്നു മലയാളികൾ.
സിനിമ കണ്ടിറങ്ങിയവർക്ക് അതൊരു അനുഭവകഥയാണെന്ന് പറയുമ്പോൾ സങ്കടമാണ് നിറയുന്നത്.
മൊയ്തീനുശേഷം മറ്റൊരു അനുഭവകഥ പറയുന്ന ചിത്രമാണ് കിസ്മത്ത്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫെയ്സ് വൺ നിർമിക്കുന്ന ചിത്രമാണ് കിസ്മത്ത്. നവാഗതനായ ഷാനവാസ് കെ ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊന്നാനിയുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്.
ഷെയിൻ നിഗം, ശ്രുതി മേനോൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2011ലെ സംഭവകഥയാണ് കിസ്മത്ത് പറയുന്നത്. 28 വയസ്സുള്ള അനിതയെന്ന പെൺകുട്ടിയുടെയും 23കാരനായ കാമുകൻ ഇർഫാന്റേയും കഥയാണ് കിസ്മത്ത് പറയുന്നത്. കുറച്ച് വർഷൺഗൾക്കു മുൻപ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് അനിതയെന്ന പെൺകുട്ടിയെ സംവിധാനയക് ആദ്യമായി കാണുന്നത്. അവിടുന്നാണ് അവളുടെ കഥ സംവിധായകൻ അറിയുന്നതും. പിന്നീട് ഇത് സിനിമയാക്കിയാൽ കൊള്ളാമെന്ന് സംവിധായകനു തോന്നുകയായിരുന്നു.