ശ്രീനിയുടെ അസുഖം ആഘോഷമാക്കുന്നവര്‍ക്ക്‌ മറുപടിയുമായി സത്യന്‍ അന്തിക്കാട്

വ്യാഴം, 25 ജനുവരി 2018 (16:54 IST)

Sathyan Anthikkad, Sreenivasan, Vineeth, Mohanlal, Dulquer, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍, വിനീത്, മോഹന്‍ലാല്‍, ദുല്‍ക്കര്‍

നടന്‍ ശ്രീനിവാസന്‍റെ അസുഖത്തെ സംബന്ധിച്ച നിരവധി അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും ചില മാധ്യമങ്ങള്‍ വഴിയും പ്രചരിച്ചതിനെതിരെ മറുപടിയുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇപ്പോഴത്തെ ‘അസുഖം ആഘോഷമാക്കുന്ന’ കലാപരിപാടിയെയും ഭാവിയില്‍ ശ്രീനി തന്‍റെ സിനിമകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.
 
സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
 
അസുഖം ആഘോഷമാക്കുന്ന കാലം-
 
രാവിലെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണ്‌.
"ശ്രീനിവാസനെന്തു പറ്റി?"
 
ആരോഗ്യകാര്യത്തില്‍ എറ്റവുമധികം ശ്രദ്ധിക്കുന്ന ശ്രീനിവാസന്‌ കാര്യമായെന്തോ തകരാറു പറ്റി എന്ന രീതിയിലാണ്‌ വാര്‍ത്തകള്‍ പ്രചരിക്കുന്നത്‌. ചില മാധ്യമങ്ങളില്‍ എന്റെ പേരിലും കണ്ടു ചില വിശദീകരണങ്ങള്‍. വ്യക്തമായ വിവരം വിനീത്‌ എഴുതിയിട്ടുണ്ട്‌. അതു തന്നെയാണ്‌ ശരി. ഷുഗര്‍ ലെവലിലെ വ്യത്യാസവും അല്‍പം ഉയര്‍ന്ന ബി പി യും. അത് നോര്‍മ്മലായാല്‍ ആശുപത്രി വിടും.
 
കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ തമാശയാക്കി മാറ്റുന്ന ആളാണല്ലോ ശ്രീനിവാസന്‍. ഈ കോലാഹലങ്ങളും ചിരിപ്പിക്കുന്ന ദൃശ്യങ്ങളായി ശ്രീനിവാസന്‍ ചിത്രങ്ങളില്‍ ഇനി കടന്നുവന്നേക്കാം. അസുഖം ആഘോഷമാക്കുന്നവര്‍ക്ക്‌ അതു തന്നെയാണ്‌ മറുപടി!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി ആരാധകരും ത്രില്ലില്‍; ആദിയില്‍ പ്രണവിനൊപ്പം മോഹ‌ന്‍ലാലും!

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാ‍യ മമ്മൂട്ടിയുടെയും മോഹ‌ന്‍ലാലിന്റെയും ആരാധകര്‍ ഒരുപോലെ ...

news

“നീ പിറന്നത് സൂപ്പര്‍സ്‌റ്റാറാകാന്‍”; പ്രണവിന് ആശംസയുമായി ദുല്‍ഖര്‍

ആദ്യ ചിത്രം പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രണവ് മോഹന്‍ലാലിന് ...

news

പ്രണവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ മോഹൻലാലിന്റെ മഹാഭാഗ്യം; പോസ്റ്റ് വൈറല്‍

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം ‘ആദി’ വെള്ളിയാഴ്ച റിലീസ് ...

news

‘ഒരേ ടവർ ലൊക്കേഷനിലാണെന്ന ഒറ്റക്കാരണത്താല്‍ അയാള്‍ പ്രതിയാകുമോ ?’; ‘ഇര’യുടെ തകര്‍പ്പന്‍ ട്രെയിലർ

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ...

Widgets Magazine